വിനീത് ശ്രീനിവാസന്‍ ആലപിച്ച മധുരത്തിലെ പുതിയ ഗാനം ; വീഡിയോ കാണാം

ക്രിസ്മസ് സീസണില്‍ മലയാളികള്‍ക്ക് മുന്നിലെത്തിയ പുതിയ ചിത്രമാണ് മധുരം. ജൂണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് മധുരം. സോണി ലൈവിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജോജു ജോര്‍ജാണ് നായകനായി ചിത്രത്തിലെത്തിയത്.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ആടാം പാടാം എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ചിത്രത്തിലെ എ്ല്ലാ ഗാനങ്ങളും തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

അര്‍ജുന്‍ അശോകന്‍, നിഖിലാ വിമല്‍, ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ്, ജഗദീഷ്, ലാല്‍, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫര്‍, ബാബു ജോസ്, ജീവന്‍ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോര്‍ഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രന്‍, ഐഷ മറിയം എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലാസ് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് ഭുവനേന്ദാണ്.

Leave a Comment