അഞ്ജലി മേനോനും ദുൽഖർ സൽമാനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിലൂടെ മാധവൻ മലയാളത്തിലേക്ക്

മണി രത്നം ചിത്രമായ അലൈപായുതയിലൂടെ തമിഴിൽ മിന്നുന്ന അരങ്ങേറ്റം സ്വന്തമാക്കിയ മാധവൻ, ഇപ്പോൾ മലയാളത്തിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് . ബാംഗ്ലൂർ ഡെയ്സിന്റെ തകർപ്പൻ വിജയത്തിന് ശേഷം അഞ്ജലി മേനോൻ തിരക്കഥ എഴുതുന്ന ചിത്രത്തിലാണ് ദുൽഖർ സൽമാനൊപ്പം മാധവനും എത്തുന്നത് .
കരിയറിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും ഇരുതി സുട്ട്രു എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിലൂടെ വലിയൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മാധവനിപ്പോൾ.
madhavam
പ്രാതാപ് പോത്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ദുല്ഖർ – അഞ്ജലി മേനോൻ കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ഹിറ്റിനായുള്ള കാത്തിരിപ്പിനിടയിലാണ് മാധവൻ കൂടി ചിത്രത്തിന്റെ ഭാഗമാകുന്ന സന്തോഷ വാർത്ത‍ മലയാള സിനിമ പ്രേമികളെ ആകാംഷയിലാക്കിയിരിക്കുന്നത് .
ജൂണിലോ ജൂലൈയിലോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഒരല്‍പ്പം നീണ്ട അതിഥി വേഷം മാത്രമാണ് മാധവന് എന്നും സൂചനയുണ്ട്. ഒരു യാത്രമൊഴി എന്ന മോഹന്‍ലാല്‍- ശിവാജി ഗണേശന്‍ ചിത്രത്തിനു ശേഷം നീണ്ട ഇടവേളയെടുത്താണ് പ്രതാപ് പോത്തന്‍ പുതിയ ചിത്രവുമായെത്തുന്നത്.