ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് മാരന്‍. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തിയേറ്റര്‍ റിലീസായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കൂടിയപ്പോള്‍ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത് മാരനിലെ ഗാനമാണ്. പൊള്ളാത ഉലകം എന്ന ഗാനം രണ്ട് ദിവസംകൊണ്ട് 7 മില്യണ്‍ കാഴ്ച്ചക്കാരെയാണ് നേടിയിരിക്കുന്നത്.
ധനുഷും അറിവും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ഈ ഗാനം രണ്ട്ദിവസംകൊണ്ട് തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്.
മലയാള തിരകഥാകൃത്തുക്കളായ സുഹാസ്- ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ്റ്റര്‍ മഹേന്ദ്രന്‍, സമുദ്രകനി, സമൃതി വെങ്കട്ട്, കൃഷ്ണകുമാര്‍ എന്നിവരാണഅ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളി താരം മാളവിക മോഹനന്‍ ആണ് നായിക ആയെത്തുന്നത്. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ്കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.