”കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ലവ് ജിഹാദിനെ ന്യായീകരിക്കാനുള്ളതാവരുത് സിനിമ” ; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരെ സൈബര്‍ ആക്രമണം

സുരാജ് വെഞ്ഞാറമൂട് നായകനായെത്തുന്ന പുതിയ ചിത്രമാണ് ലൗജിഹാദ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. സുരാജ് വെഞ്ഞാറമൂടിന്റെ ഫെയേസേബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുകയാണ്.

പോസ്റ്റര്‍ പുറത്തു വിട്ട് മിനിറ്റുകള്‍ക്കുള്ളിലാണ് വിവാദ പരാമര്‍ശമുയര്‍ത്തുന്ന കമന്റുകളുമായി ഒരു വിഭാഗം ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ”സത്യം പറയണം… ഏതെങ്കിലും മത വിഭാഗത്തെ പ്രീണിപ്പിക്കാനും.. കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ലവ് ജിഹാദിനെ ന്യായീകരിക്കാനുള്ളതാവരുത് സിനിമ” , ”ലൗജിഹാദ് വെളുപ്പിക്കാന്‍ ആയരിക്കും”, ”ചോദിക്കാനും പറയാനും ആളില്ലെന്ന കരുതരുത്”, ”വെറുതേ പണി മേടിക്കണോ”, ”റിലീസിന് മുന്നേ പേര് മാറ്റാനായി വീണ്ടും ഒരു ചിത്രം കൂടി” എന്നെല്ലാമാണ് കമന്റുകള്‍.

സിദ്ദിഖ്, ലെന, മീര നന്ദന്‍, ഗായത്രി അരുണ്‍ എന്നിവരെ കൂടാതെ നവാഗതരായ അമൃത, ജോസ് കുട്ടി, സുധീര്‍ പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാഷ് മുഹമ്മദാണ്. ലൗജിഹാദ് പൂര്‍ണമായും ദുബായിലാണ് ചിത്രീകരിച്ചത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ദുബായില്‍ താമസിക്കുന്ന ഒരു ഹിന്ദു – മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന ഒരു പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. ചിത്രം 2022 മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും.

അലിഗ്രാറ്റോ സിനിമയുടെ ബാനറില്‍ ഷീജ ബാഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണനാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ബാഷ് മുഹമ്മദ്. ശ്രീകുമാര്‍ അറക്കല്‍. പ്രകാശ് വേലായുധന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് – മനോജ്. സംഗീതം – ഷാന്‍ റഹ്‌മാന്‍. ഗാനരചന – ഹരിനാരായണന്‍. സൗണ്ട് ഡിസൈന്‍ – ശ്രീജേഷ് നായര്‍, ഗണേശ് മാരാര്‍.

അസോസിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ അജി കുറ്റിയാനി. ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍. കോസ്റ്റ്യൂം – ഇര്‍ഷാദ് ചെറുകുന്ന്. മേക്കപ്പ് – സജി കാട്ടാക്കട. സ്റ്റില്‍സ് – പ്രേംലാല്‍. വി എഫ് എക്‌സ് – കോക്കനട്ട് ബഞ്ച്. പിആര്‍ഒ – മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.

Leave a Comment