നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം കാമ്പസ് ചിത്രമാണ് ‘ലൗ ഫുള്ളി യൂവേര്‍സ് വേദ’. ആര്‍ ടു എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യര്‍ എന്നിവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. കൊടുങ്ങല്ലൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നത്.
തൊണ്ണൂറ് കാലഘട്ടങ്ങളിലെ കാമ്പസ് സൗഹൃദത്തിന്റെയും പ്രണയതിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും കഥയാണ് ചിത്രത്തിലൂടെ നമുക്കായി കാഴ്ച്ചവെക്കുന്നത്. ചിത്രത്തില്‍ രജീഷ വിജയന്‍, വെങ്കിടേഷ് ,ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോന്‍ ,അപ്പാനി ശരത്, അനിഘ സുരേന്ദ്രന്‍, ഷാജു ശ്രീധര്‍, ഐ എം വിജയന്‍ എന്നിവരോടൊപ്പം അന്‍പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ടോബിന്‍ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഡിസംബര്‍ 15 നു തൃശ്ശൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. കോ പ്രൊഡ്യൂസര്‍- വിബീഷ് വിജയന്‍, ലൈന്‍-പ്രൊഡൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റെനി ദിവാകരന്‍.