ലീല ഏപ്രില്‍ 22 നെത്തും – തിയേറ്ററില്‍ മാത്രമല്ല ഓണ്‍ലൈനിലും

ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനായഭിനയിക്കുന്ന ” ലീല ” യുടെ കാര്യത്തില്‍ തീരുമാനമായി ,ഏപ്രില്‍ 22 നു ചിത്രം തിയെട്ടരുകളിലെത്തും . പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംവിധായകന്‍ രണ്ജിതുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായതോടെയാണ് ചിത്രത്തിന്റെ  റിലീസ് തിയതി പ്രഖ്യാപിച്ചത് . ബിജുമേനോന്റെ കുട്ടിയപ്പന്‍ എന്ന കഥാപാത്രം ഇതിനോടകം തന്നെ വാര്ത്തകളില്‍ ഇടം നേടിയിരുന്നു . ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കായി ചിത്രം ഓണ്‍ലൈന്‍ ആയും റിലീസ് ചെയ്യുമെന്ന്  അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു .

500 രൂപ മുതല്‍ക്കാണ് ഓണ്‍ലൈനില്‍ ചിത്രം കാണാന്‍ മുടക്കേണ്ടി വരിക. റിലീസ് ദിവസം 24 മണിക്കൂറോളെ നെറ്റില്‍ ലീല ലഭ്യമാകും. ചിത്രത്തിന്റെ തിയറ്റര്‍ ബുക്കിംഗ് ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. ലീല എന്ന ടൈറ്റില്‍ കഥാപാത്രമായി പാര്‍വതി നമ്പ്യാര്‍ എത്തുന്ന ചിത്രത്തില്‍ കുട്ടിയപ്പന്‍ എന്ന നായക കഥാപാത്രമായി ബിജു മേനോന്‍ എത്തുന്നു. സ്വന്തം ചെറുകഥയെ അവലംബമാക്കി ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.