ലക്ഷ്മിപ്രിയയുടെ തിരക്കഥ , ഭര്‍ത്താവിന്റെ സംവിധാനത്തില്‍ ‘ആറാട്ട് മുണ്ടന്‍’; ചിത്രീകരണം ആരംഭിച്ചു

ടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘ആറാട്ട് മുണ്ടന്‍’. പ്രശസ്ത സംഗീതജ്ഞന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവുമായ പി. ജയ് ദേവ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം അമ്പലപ്പുഴ കോറല്‍ ഹൈറ്റ്‌സില്‍ വെച്ച നടന്നു. ചടങ്ങില്‍ എ.എം. ആരിഫ് എംപിയും എച്ച്. സലാം എംഎല്‍എയും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമാണിതെന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കി.

സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്. എഎം മൂവീസിന്റെ ബാനറില്‍ എംഡി സിബിലാല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.പി. രാജ് വക്കയില്‍ (യുഎഇ), ലക്ഷ്മിപ്രിയ എന്നിവരാണ് സഹനിര്‍മ്മാണം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബിജുകൃഷ്ണന്‍ ആണ്. കഥ-സംഭാഷണം രാജേഷ് ഇല്ലത്തിന്റേതാണ്. തിരക്കഥ സംയോജനം – സത്യദാസ്. എഡിറ്റര്‍ -അനന്ദു വിജയന്‍. സംഗീതം- പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്. ഗാനരചന- എച്ച്. സലാം എംഎല്‍എ, രാജശ്രീ പിള്ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജയശീലന്‍ സദാനന്ദന്‍. ചമയം- ജയന്‍ പൂങ്കുളം. വസ്ത്രാലങ്കാരം -നിസാര്‍ റഹ്‌മത്ത്.

ത്രില്‍സ് -മാഫിയ ശശി. കോറിയോഗ്രാഫി – ജോബിന്‍. സഹസംവിധാനം- അരുണ്‍ പ്രഭാകര്‍. സംവിധാന സഹായികള്‍ -സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബിബി കെ. ജോണ്‍. ഫിനാന്‍സ് കണ്‍ട്രോളര്‍ ഓഫിസ് നിര്‍വ്വഹണം- എം. സജീര്‍. സ്റ്റുഡിയോ -ചിത്രാഞ്ജലി. സ്റ്റില്‍സ് -അജി മസ്‌കറ്റ്, പിആര്‍ഓ -അജയ് തുണ്ടത്തില്‍. ചിത്രത്തിന്റെ താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്.

Leave a Comment