കുറുപ്പ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം പുറത്തുവിട്ട് ദുല്‍ഖര്‍ ; വീഡിയോ കാണാം

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. നവംബര്‍ 12 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ ഒറു വീഡിയോ ആണ് ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോയില്‍ വാണ്ടഡ് സീലില്‍ കുറുപ്പ് എന്ന പേര് മാറി അലക്സാണ്ടര്‍ എന്ന പേര് തെളിയുന്നത് കാണാം. രണ്ടാം ഭാഗത്തിനുള്ള സൂചനയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

https://www.instagram.com/reel/CXdb3y0pXeM/?utm_source=ig_web_copy_link

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും എന്നിവര്‍ ചേര്‍ന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Comment