ക്യാമ്പസ്, സൗഹൃദം, പ്രണയം, ജീവിതം ; കുഞ്ഞെല്‍ദോക്ക് തിയേറ്ററുകളില്‍ ഗംഭീര സ്വീകരണം

ര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോയ്ക്ക് ഗംഭീര സ്വീകരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്നലെയാണ് ചിത്രം തിയേറ്ററകളില്‍ റിലീസ് ചെയ്തത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഏകദേശം 2 വര്‍ഷം തീയറ്റര്‍ റിലീസിന് വേണ്ടി മാത്രം മാറ്റി വച്ച സിനിമയാണിത്. 19 വയസ്സുള്ള കോളേജ് പയ്യന്നായി ആസിഫ് അലിയുടെ കിടിലന്‍ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഒരു ഫീല്‍ ഗുഡ് ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും നല്‍കിയാണ് ചിത്രം ഒരുക്കിയത്. ക്ലൈമാക്‌സ് രംഗങ്ങള്‍ കഴിഞ്ഞ് വളരെ സംതൃപ്തിയോടെ ഇറങ്ങുന്ന പ്രേക്ഷകരെയാണ് തിയേറ്ററിന് പുറത്ത് കാണാന്‍ കഴിയുന്നത്. സിദ്ധിഖ്, സുധീഷ് തുടങ്ങിയവരെല്ലാം മികച്ചു നിന്നപ്പോള്‍ തന്റെ ആദ്യ സിനിമക്ക് തന്നെ നല്ലൊരു അനുഭവം സമ്മാനിക്കുവാന്‍ സംവിധായകന്‍ മാത്തുകുട്ടിക്ക് സാധിച്ചിട്ടുണ്ട്. പുതുമഖമായ ഗോപിക ഉദയനാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായെത്തിയത്.

വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകന്‍.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കലാസംവിധാനം നിമേഷ് എം താനൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍,

Leave a Comment