കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന തമിഴ് ചിത്രം ‘രെണ്ടഗം’ ; ത്രില്ലടിപ്പിക്കുന്ന ടീസര്‍ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ ആദ്യമായി നായകനായെത്തുന്ന തമിഴ് ചിത്രമാണ് രെണ്ടഗം. അരവിന്ദ് സ്വാമിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഫെല്ലിനി ടി പി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോയും അരവിന്ദ് സ്വാമിയും ചിത്രത്തിലെത്തുന്നത്.

ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോവയിലും മംഗലാപുരത്തുമാണ് ചിത്രത്തിന്റെ ഷൂട്ടിംങ് നടന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജിന്‍സ് ഭാസ്‌കര്‍ ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് സഞ്ജീവ് ആണ് രെണ്ടഗം ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സഹതിരക്കഥാകൃത്തം സഹ സംവിധായകനും ശശികുമാരന്‍ ആണ്.

ഗൗതം ശങ്കര്‍, വിജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ് എന്നീ ബാനറുകളില്‍ മിഥുന്‍ എബ്രഹാം, ആര്യ, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍ ആണ് ചെയ്യുന്നത്. ചമയം റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.

Leave a Comment