വീണ്ടും മഹേഷ് നാരായണനൊപ്പം കുഞ്ചാക്കോ ബോബന്‍ ; ‘ അറിയിപ്പ് ‘ ഷൂട്ടിംങ് ആരംഭിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അറിയിപ്പ്’. ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരകഥയുടെ ഡ്രാഫ്റ്റിന്റെ ആദ്യ പേജ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെയാണ് മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും ഒന്നിച്ചത്. ഈ ചിത്രം വന്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ഷൂട്ടിംങ് ഡല്‍ഹിയില്‍ ആരംഭിച്ചു.

അറിയിപ്പ് എന്ന ചിത്രം നിര്‍മിക്കുന്നത് ഷെബിന്‍ ബക്കറും കുഞ്ചാക്കോ ബോബനും മഹേഷ് നാരായണും ചേര്‍ന്നാണ്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ ‘മാലിക്’ ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘സി യു സൂണെ’ന്ന ചിത്രവും മഹേഷ് നാരായണന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ‘എന്താടാ സജീ’ എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുണ്ട്.

Leave a Comment