കുഞ്ചാക്കോ ബോബന്‍- അജയ് വാസുദേവ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പകലും പാതിരാവും’ ; ടൈറ്റില്‍ പോസ്റ്റര്‍ കാണാം

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ യു മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍, ഗോകുലം ഗോപാലന്‍, തമിഴ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വാഗമണ്ണില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പകലും പാതിരാവും. നായകസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് കുഞ്ചാക്കോ ബോബന്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സുജേഷ് ഹരയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സ്റ്റീഫന്‍ ദേവസ്സയാണ്. ഫായിസ് സിദ്ദിഖാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് – റിയാസ് ബദര്‍. കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍.കോസ്റ്റ്യും ഡിസൈന്‍.- ഐഷാ സഫീര്‍ സേട്ട്. മേക്കപ്പ് -ജയന്‍ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – മനേഷ് ബാലകൃഷ്ണന്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഉനൈസ്, എസ്. സഹസംവിധാനം – അഭിജിത്ത്, ഷഫിന്‍ സുള്‍ഫിക്കര്‍, സതീഷ് മോഹന്‍, ഹുസൈന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീജിത്ത് മണ്ണാര്‍ക്കാട്.

Leave a Comment