‘തീവണ്ടി’യില്‍ നായകനായി തന്നെയാണ് ആദ്യം വിളിച്ചത്, പോയില്ല, കാരണം വെളിപ്പെടുത്തി കുഞ്ചാക്കോബോബന്‍

ടൊവിനോയെ നായകനാക്കി 2018ല്‍ നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ചിത്രമാണ് തീവണ്ടി. ചിത്രത്തില്‍ ആദ്യം നായകനായി നിര്‍മാതാക്കള്‍ വിളിച്ചത് കുഞ്ചാക്കോ ബോബനെ ആയിരുന്നു. എന്നാല്‍ പിന്നീട് അത് ടൊവിനോയിലേക്ക് എത്തുകയായിരുന്നു. അന്ന് എന്തുകൊണ്ടാണ് താന്‍ ആ ചിത്രം വേണ്ടെന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ.

ആ കഥാപാത്രം ചെയ്ത് ഹിറ്റാക്കാന്‍ തനിക്ക് കഴിയ്യില്ലെന്നന്ന് തോന്നി. അതിന്ും ഒറു കാരണമുണ്ട്, ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത ഞാന്‍ ചെയിന്‍സ്‌മോക്കറായി അഭിനയിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവും. ഷൂട്ടിംങ് വിചാരിച്ച് സമയത്ത് തീരാതെ വരുകയും ചെയ്യുമായിരുന്നുവെന്ന് അവരോട് പറഞ്ഞപ്പോഴായിരുന്നു ടോവിനോയിലേക്ക് തിരിഞ്ഞത്.

ഇപ്പോള്‍ ഫെല്ലിനിയുടെ ഒറ്റ് എന്ന ചിത്രം വളരെ ആവേശകരമായ ഒരു കഥയാണെന്നും ചാക്കോച്ചന്‍ പറയുന്നു. ഇതുപോലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രവുമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്റെ അടുത്താണ് ആദ്യം എത്തിയത്. പക്ഷെ തനിക്കു അത് ഒന്നും മനസ്സിലാവാത്തത് കൊണ്ടാണ് അതില്‍ നിന്നും ഒഴിവായതെന്നും കുഞ്ചാക്കോ വെളിപ്പെടുത്തി. എന്നാല്‍ ചിത്രം കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നും അതിനു ശേഷമാണു രതീഷ് ഒരുക്കുന്ന എന്ന താന്‍ കേസ് കൊട് എന്ന ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു.

Leave a Comment