ഭീമനായി എത്തിയ ചാക്കോച്ചനെ മലയര്‍ത്തിയടിച്ച് നടി ചിന്നു ചാന്ദ്‌നി ; വീഡിയോ വൈറല്‍

മാശ ചിത്രത്തിനു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ചിത്രത്തില്‍ ഭീമനായി എത്തിയ കുഞ്ചാക്കോ ബോബനെ മലര്‍ത്തിയടിച്ച് വീഴ്ത്തുന്ന ചിത്രത്തിലെ നായികയായ ചിന്നു ചാന്ദ്‌നിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. കുഞ്ചാക്കോ ബോബനാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്.

‘ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ. പെണ്ണുങ്ങളെല്ലാം പൊളിയല്ലേ’ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങകുവെച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ റിമ കല്ലിങ്കലിനെയും വീഡിയോയില്‍ കാണാം. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വഴി സംബന്ധിച്ച പ്രശ്‌നങ്ങളും തുടര്‍സംഭവങ്ങളുമാണ് ഭീമന്റെ വഴിയുടെ പ്രമേയം.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും ഒപിഎം സിനിമാസും ചേര്‍ന്നണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അഖില്‍ രാജ് ചിറയില്‍ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

https://fb.watch/9WHgTBQyT1/

ജിനു ജോസ്, ചിന്നു ചാന്ദ്‌നി, മേഘ തോമസ്, വിന്‍സി അലോഷ്യസ്, ശബരീഷ് വര്‍മ്മ, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, ദിവ്യ എം നായര്‍, ഭഗത് മാനുവല്‍, ആര്യ സലീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Comment