കുഞ്ചാക്കോ ബോബൻ, നയൻതാര കൂട്ടുകെട്ടിന്റെ “നിഴൽ ” റിലീസിനെത്തി …

മലയാളത്തിന്റെ ചോക്കലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി ഒന്നിക്കുന്ന നിഴൽ ഇന്ന് തിയേറ്ററുകളിലേക്കെത്തി. എസ്.സഞ്ജീവിന്റെ തിരക്കഥയിൽ മിസ്റ്ററി ത്രില്ലെർ രൂപത്തിൽ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വീരം,ഒറ്റമുറി വെളിച്ചം എന്നി ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അപ്പു എൻ എൻ ബട്ടതിരിയാണ്.ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്,അഭിജിത് എം പിള്ളൈ,ബാദുഷ,ഫെല്ലിനി ടി പി ,ഗിനേഷ് ജോസ് എന്നിവർ ചേർന്ന് നിർമിക്കുന്നു.

മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത മിസ്റ്ററി ത്രില്ലെർ കഥ പറയുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ,നയൻതാര എന്നിവർക്കൊപ്പം സൈജു കുറുപ്പ്, റോണി ഡേവിഡ്, ദിവ്യ പ്രഭ , വിനോദ് കോവൂർ,അനീഷ് ഗോപാൽ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.കുഞ്ചാക്കോ ബോബന്റെ തന്നെ മറ്റൊരു ത്രില്ലെർ ചിത്രമായ നായാട്ട് ഇന്നലെ തിയേറ്ററുകളിലെത്തി മികച്ച പ്രതികരണവുമായി മുന്നേറുമ്പോളാണ് നിർമാതാക്കൾ മറ്റൊരു ത്രില്ലെർ ചിത്രമായ നിഴൽ ഇന്ന് തിയേറ്ററുകളിലേക്കെത്തിക്കുന്നത് അഞ്ചാം പാതിരാ എന്ന ചിത്രത്തിന് ശേഷം വ്യത്യസ്ത വേഷങ്ങളുടെ മലയാള സിനിമയിൽ എല്ലാ വിധ സിനിമകളും തനിക്ക് വഴങ്ങും എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന ചിത്രമായിരിക്കും നിഴൽ എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ .

ദീപക് ടി മോഹൻ ഛായാഗ്രഹണമൊരുക്കിയിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംവിധായകനായ അപ്പു എൻ ഭട്ടതിരി, അരുൺലാൽ എസ പി എന്നിവർ ചേർന്നാണ്.സൂരജ് എസ്‌ കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മേക്കപ്പ് -റോനെക്സ് സേവ്യർ ,കോസ്റ്റമേ -സ്‌റ്റെഫി സാവിയർ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻ പോടുതാസ് ,വിശ്വൽ എഫക്ട്-വിശാഖ് ബാബു,ആൻഡ്രൂ ജേക്കബ് ഡിക്രൂസ്

Leave a Comment