ചാക്കോച്ചന്‍ പോലീസാകുന്നു – റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്കൂള്‍ ബസ് റിലീസിന് തയ്യാറെടുക്കുന്നു .

കുഞ്ചാക്കോ ബോബന്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്കൂള്‍ ബസ് . നല്ല കട്ടി മീശക്കാരനായ എസ് ഐ ഗോപകുമാര്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത് . ചാക്കോച്ചന്‍റെ കൂടെ പോലീസ് കോണ്‍സ്റ്റബില്‍ വേഷത്തില്‍ നന്ദുവുമുണ്ട് . റോഷന്‍ ആന്‍ഡ്രൂസ്ചിത്രത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത് . ഹൌ ഓള്‍ഡ്‌ ആര്‍ യു ആയിരുന്നു ആദ്യ ചിത്രം. സ്കൂള്‍ കുട്ടികളില്‍ പ്രധാന വേഷമഭിനയിക്കുന്നത്
13062511_714821348660380_1157622417378115203_n
ചിത്രത്തിന്‍റെ ക്യാമറ മാന്‍ മുരളീധരന്‍റെ മകനായ അജോയും , റോഷന്‍ ആന്‍ഡ്രൂസിന്‍റെ മകളായ അഞ്ജലീനയുമാണ് . കുട്ടികളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത് . അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ചിത്രത്തില്‍ ഏറെ പ്രാധാന്യവുമുണ്ട് . കുട്ടികള്‍ പോലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദത്തിലാകുന്നു തുടര്‍ന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളാണ് ചിത്രത്തെ മുന്പോട്ട് നയിക്കുനത് . ജയസൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് . നാല് വ്യത്യസ്ത ലൊക്കേഷനുകളില്‍ 46 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയായത് . ബാഹുബലിയുടെ സൌണ്ട് റെക്കൊര്‍ഡിസ്റ്റും , മലയാളിയുമായ സതീശനാണ് ശബ്ദ മിശ്രണം നടത്തുന്നത് . കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നടത്തുന്നതും ബാഹുബലിയിലൂടെ പ്രസിദ്ധരായ സന്നതും , ജുനെയിധുമാണ് . ബോബി സഞ്ജയുടേതാണ് തിരക്കഥ , സംഗീതം ഗോപി സുന്ദര്‍ . അപര്‍ണ്ണ ഗോപിനാഥ് , സുധീര്‍ കരമന തുടങ്ങിയവരും വേഷമിടുന്നു.
12669604_673850149424167_8629850631365645124_n13164240_719493461526502_8801237483997036520_n