കെട്ടുകഥകളുടെ പശ്ചാത്തലത്തില്‍ ‘കുമാരി’യായി ഐശ്വര്യ ലക്ഷ്മി ; പൂജ ചിത്രങ്ങള്‍ കാണാം

രണം എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായെത്തുന്നത്.
ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു പോസ്റ്ററിന് ലഭിച്ചത്. കുമാരി ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചു നടന്നു. ചടങ്ങില്‍ ഐശ്വര്യ ലക്ഷ്മി, ഉണ്ണിമുകുന്ദന്‍, സ്വാസിക, തന്‍വി റാം, സുരഭി എന്നിവരെല്ലാം പങ്കെടുത്തിരുന്നു.

ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്നു. നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തില്‍ ഹൊറര്‍ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സാങ്കേതിക തലത്തിലും ഏറെ വ്യത്യസ്ത പുലര്‍ത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഫ്രെഷ് ലൈം സോഡാസിന്റെ ബാനറില്‍ നിര്‍മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജിഗ്മെ ടെന്‍സിങ് ആണ്. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം, എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ജിന്‍സ് വര്‍ഗീസിന്റെതാണ് ബിഗ് ജെ. എന്റര്‍ടൈന്‍മെന്റ്‌സ്.

Leave a Comment