കൊച്ചി ഭാഷ സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കമ്മട്ടിപ്പാടതിലെ നായിക

“എനിക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നത് കൊച്ചി ഭാഷ സംസാരിക്കാൻ ആയിരുന്നു! “- പറയുന്നത് കമ്മട്ടിപാടത്തിലെ നായിക ഷാൻ റോമിയാണ്.
ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കമ്മട്ടിപ്പാട’ത്തിൽ ദുൽഖറിന്റെ നായികയാണ് പുതുമുഖം ഷാൻ റോമി.
“ഞാൻ ദുൽഖറിന്റെ വലിയ ആരാധികയാണ്. അദ്ധേഹത്തോടൊപ്പം അഭിനയിക്കാൻ എനിക്ക് ടെൻഷൻ ആയിരുന്നു. എന്നാൽ ദുൽഖർ വളരെ സപ്പോർട്ടിംഗ് ആണ് . ഞാൻ ഒന്നിലധികം ഷോട്ടുകൾ എടുത്തപ്പോളും അദ്ധേഹം വളരെ ക്ഷമയോടെ ഇരുന്നു.”
കമ്മട്ടിപ്പാടത്തിൽ അഭിനയിക്കാൻ രാജീവ് രവിയുടെ വിളി വരുമ്പോൾ താരം ഒരു ബയോ ടെക്നോളോജി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു! അഭിനയം ഒരുപാട് ഇഷ്ടമാണെന്നും, അതിനു വേണ്ടി മുഴുവൻ സമയം മാറ്റിവെക്കാൻ താൽപ്പര്യം ഉണ്ടെന്നും ഷാൻ പറയുന്നു!