കാത്തിരിപ്പിനൊടുവില്‍ റോക്കി ഭായ് എത്തുന്നു ; ‘കെ.ജി.എഫ് 2’ റിലീസ് തീയതി പ്രഖ്യാപിച്ചു

ടന്‍ യാഷ് നായകനായെത്തിയ കെജിഎഫ് സിനിമ ആരാധകരുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കെജിഎഫ് 2 വിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസാണ് റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. നടന്‍ യഷിന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം നടന്നിരിക്കുന്നത്. ചിത്രം 2022 ഏപ്രില്‍ 14ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ലോകവ്യാപകമായാണ് ചിത്രത്തിന്റെ റിലീസ് നടക്കുക.

കോവിഡ് സാഹചര്യത്തില്‍ പലതവണ ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചിരുന്നു. യാഷിനൊപ്പം ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ എത്തുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രേക്ഷക പ്രതികരണമാണ് നേടിയത്. കേരളത്തിലും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്ന കെജിഎഫ് 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വര്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.

പ്രശാന്ത് നീലാണ് ‘കെ ജി എഫ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഭുവന്‍ ഗൗഡ stanozolol cycles ആണ്. എഡിറ്റിംഗ് ശ്രീകാന്ത്. രവി ബസൂര്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. 2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്. ഹോമെബിള്‍ ഫിലീംസ് ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Comment