‘കേശുവേട്ടന് വേണ്ടി യേശുദാസ് പാടുന്നു’ ; പൊട്ടിചിരിപ്പിച്ച് ദിലീപ് ചിത്രത്തിലെ ആദ്യ ഗാനം

ജനപ്രിയ നായകന്‍ ദിലീപും നാദിര്‍ഷയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രം ഹോട്ടസ്റ്റാറിലൂടെയാകും റിലീസ് ചെയ്യുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. അമര്‍ ഏക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. കൂടാതെ ദിലീപ് ആലപിച്ച് നാരങ്ങ മിഠായി എന്ന ഗാനം പ്രേക്ഷക ശ്രദ്ധ ഏറെ നേടിയിരുന്നു. നാദിര്‍ഷ രചിച്ച് ഈണം നല്‍കിയ ഗാനമായിരുന്നു ഇത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ കെ.ജെ യോശുദാസ് ആലപിച്ച പുന്നാര പൂങ്കാറ്റില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സുജേഷ് ഹരി എഴുതിയ വരികള്‍ക്ക് നാദിര്‍ഷയാണ് ഈണം നല്‍കിയിരിക്കുന്നത്.

ഈ ഗാനത്തിന്റെ വീഡിയോയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ട്. വീഡിയോ കണ്ട പ്രേക്ഷകര്‍ പറയുന്നത് സരസനായ ദിലീപിനെ കുറെ നാളുകള്‍ക്ക് ശേഷം കാണാന്‍ കഴിഞ്ഞുവെന്നാണ്. ഒറു കിടിലന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയ കേശു ഈ വീടിന്റെ നാഥന്‍ റിലീസ് ആവുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ദിലീപിനൊപ്പം വിന്റേജ് ഉര്‍വശിയും ഈ ഗാനത്തില്‍ ഉണ്ട്. ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ ഉര്‍വ്വശി എത്തുന്നത്. നസ്ലിന്‍ ആണ് മകന്റെ വേഷത്തിലെത്തുന്നത്.

ഇവരെ ക്കൂടാതെ സിദ്ദീഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് പാഴൂര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Leave a Comment