ജനപ്രിയ നായകന് ദിലീപ് – നാദിര്‍ഷാ ടീം ഒന്നിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. ചിത്രത്തിന്റെ ക്രിസ്തുമസ് പോസ്റ്റര്‍ പുറത്തുവിട്ടു. കേശുവേട്ടന്റെയും കുടുംബത്തിന്റേയും ക്രിസ്തുമസ് ആശംസകള്‍ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഡിസംബര്‍ 31ന് റിലീസ് ചെയ്യും. ഡിസ്നിപ്ലസ് ഹോട്ട്സറ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. ഒരു കിടിലന്‍ കോമഡി എന്റര്ടെയ്നര് ആയി ഒരുക്കിയ കേശു ഈ വീടിന്റെ നാഥന് റിലീസ് ആവുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
ദിലീപിനൊപ്പം ഉര്‍വശിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ ഉര്‍വ്വശി എത്തുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലൂടെ ശ്രദ്ധേയനായ നസ്ലിനും ‘ജൂണ്‍’ ഫെയിം വൈഷ്ണവിയും ആണ് ദിലീപിന്റെ മക്കളായി ചിത്രത്തില്‍ അഭിനയിക്കുന്നത്. പൊന്നമ്മ ബാബുവാണ് ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത്.
അനുശ്രീ, ഹരിശ്രീ അശോകന്, സലീം കുമാര്‍, സ്വാസിക, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, അബുസലീം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് പാഴൂര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.
കമ്മാരസംഭവം എന്ന ചിത്രത്തില്‍ പ്രായമായ ഗെറ്റപ്പിലെത്തിയ ദിലീപിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ഈ ചിത്രത്തിലൂടെയും താരത്തെ ഈ ഒരു ഗെറ്റപ്പില്‍ കാണാന്‍ സാധിക്കും. ഏറെ നാളുകള്‍ക്ക് ശേഷം കുടുംബസദസ്സിന് പൊട്ടിച്ചിരിക്കാനുള്ള കോമഡി ചിത്രമായാണ് ദിലീപിന്റെയും നാദിര്‍ഷയുടേയും വരവ്.