ജനപ്രിയ നായകന്‍ ദിലീപ് – നദിര്‍ഷാ ടീം ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ ; കിടിലന്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ജനപ്രിയ നായകന്‍ ദിലീപ് – നദിര്‍ഷാ ടീം ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടത് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ഗോപി എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്. ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രം ഹോട്ടസ്റ്റാറിലൂടെയാകും റിലീസ് ചെയ്യുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. അമര്‍ ഏക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. കൂടാതെ ദിലീപ് ആലപിച്ച് നാരങ്ങ മിഠായി എന്ന ഗാനവും അതു കഴിഞ്ഞ് കെജെ യേശുദാസ് പാടിയ ഗാനവും പ്രേക്ഷക ശ്രദ്ധ ഏറെ നേടിയിരുന്നു. ഒരു കിടിലന്‍ കോമഡി എന്റര്‍ടെയ്നര്‍ ആയി ഒരുക്കിയ കേശു ഈ വീടിന്റെ നാഥന്‍ റിലീസ് ആവുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

ദിലീപിനൊപ്പം ഉര്‍വശിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ ഉര്‍വ്വശി എത്തുന്നത്. നസ്ലിന്‍ ആണ് മകന്റെ വേഷത്തിലെത്തുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് പാഴൂര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Leave a Comment