അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കേരള ലളിത കലാ അക്കാദമിയുടെ ചിത്രാഭിവാദനം…

 25 ന്റെ നിറവിൽ നിൽക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ലളിത കലാ അക്കാദമിയുടെ ചിത്രാഭിവാദനം..25ആം വർഷത്തിലെത്തി നിൽക്കുന്ന കേരള ചലച്ചിത്ര മേളയ്ക്ക് ഐക്യദാർഢ്യമായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലുള്ള 25  ചിത്രകാരന്മാരെ പങ്കെടുപ്പിച്ചു ചിത്രതിരശീലയൊരുക്കിയാണ് കേരള ലളിത കലാ അക്കാദമി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് . തലശ്ശേരിയിൽ നടക്കുന്ന ചലച്ചിത്ര മേളയുടെ പ്രധാന വേദികളിൽ ഒന്നായ തലശ്ശേരി ലിബർട്ടി തിയേറ്ററിന്റെ മതിലുകളിലാണ് ചിത്രമതിലൊരുക്കിയത്.സത്യ ജിത് റേ മൃനൽ സെൻ ഭാരതൻ പത്മരാജൻ തുടങ്ങി ലോക സിനിമയ്ക്കു മുൻപിൽ ഇന്ത്യൻ സിനിമയുടെ യശസ്സ് വാനോളം ഉയർത്തിയ സംവിധായകരുടെയും ചലച്ചിത്രകാരൻമാരുടെയും യവനിക ചെമ്മീൻ തുടങ്ങിയ പ്രശസ്ത സിനിമകളുടെയും ചിത്രങ്ങൾ ആ മഹാരധന്മാരോടുള്ളആദരവായി മതിലുകളിൽ വിരിഞ്ഞു..ഇന്ത്യൻ സിനിമയ്ക്കു പുറത്തു നിന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കൊറിയൻ സംവിധായകൻ കിം കി ടുക് ചാർളി ചാപ്ലിൻ എന്നിവരുടെ ചിത്രങ്ങൾ മേളയുടെ പ്രധാന ആകർഷണമായി.കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തരായ ചിത്രകാരന്മാരും ചിത്രകാരികളുടെയും സൃഷ്ടികൾ വിരിഞ്ഞ ചിത്രശില 3-30 ന്  സംവിധായകൻ പ്രദീപ് ചൊക്ലിയുടെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ കെ കെ മാരാർ പ്രേക്ഷകർക് സമർപ്പിച്ചു..
IMG-20210218-WA0098
IMG-20210218-WA0096
IMG-20210218-WA0100
IMG-20210218-WA0097
IMG-20210218-WA0101 (1)
ഫെബ്രുവരി 23 ന് തുടക്കമാവുന്ന തലശ്ശേരിയിലെ സിനിമ മേളയുടെ സമാപനം 27 നാണ്. സാധാരണയായി തിരുവനന്തപുരം മാത്രം വേദിയാകാറുള്ള മേള ഇത്തവണ പതിവിന് വിപരീതമായി തിരുവനന്തപുരം കൊച്ചി തലശ്ശേരി പാലക്കാട്‌ എന്നീ നാല് മേഖലകളിലായാണ് നടത്തപ്പെടുന്നത്…
ചിത്രതീരശീലയിൽ പങ്കെടുത്ത ചിത്രകാരന്മാർ
കെ പി മുരളീധരൻ
സൽവിയ എസ് രാജ്
തമ്പാൻ പെരുന്തട്ട
നിഷ ഭാസ്കർ
റോഷിത് കോടിയേരി
ദീപൻ കോളാട്
കെഎം ശിവകൃഷ്ണൻ
പ്രസാദ് ചൊവ്വ
സനിൽ കെ കെ
പ്രദീഷ് മേലൂർ
വിനീഷ് മുദ്രിക
സന്തോഷ്‌ മുഴപിലങ്ങാട്
സി പി ദിലീപ് കുമാർ
വി കെ രമേശൻ
സെൽവൻ മേലൂർ
എംസി സജീവൻ
പ്രശാന്ത് ഓലവിളം
സുരേഷ് കൂത്തുപറമ്പ്
രാഗേഷ് പൂന്നോൽ
സുരേഷ് പാനൂർ
ബി ടി കെ അശോക്
കെ പി പ്രമോദ്
സതി ടീച്ചർ
വിനയ് ഗോപാൽ
ദീപേഷ് ടി