‘സായാഹ്ന തീരങ്ങളില്‍’. . . ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗി’ലെ പുതിയ ഗാനം കാണാം

രത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് ‘സായാഹ്ന തീരങ്ങളില്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിട്ടുള്ളത്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ മുമ്പ് പുറത്തുവിട്ട ഗാനങ്ങളെല്ലാം തന്നെ വൈറലായിരുന്നു. ബി കെ ഹരിനാരായണന്റെ രചനയില്‍ ഉണ്ണിമേനോന്‍ ആലപിച്ച കാതോര്‍ത്തു കാതോര്‍ത്തു എന്ന ഗാനവും, ബി കെ ഹരിനാരായണന്റെ രചനയില്‍ രഞ്ജിന്‍ രാജ് പാടിയ എന്തിനാണെന്റെ ചെന്താമരെ എന്ന ഗാനവും ഹിറ്റായിരുന്നു. ഫാമിലി ത്രില്ലര്‍ സ്വഭാവമുള്ള ഈ ചിത്രം ജനുവരി 28ന് കേരളത്തിലെ നൂറിലധികം തീയേറ്ററുകളിലേക്കെത്തും.

ഫസ്റ്റ് പേജ് എന്റെര്‍ടെയ്ന്‍ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ചിത്രം നിര്‍മ്മിച്ചത്. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും ആണഅ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, നന്ദു, ജോയ് മാത്യൂ, വിജയ് കുമാര്‍, സുനില്‍ സുഖദ, സുധീര്‍ കരമന, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ തുടങ്ങി മലയാളത്തിലെ പ്രമുഖരായ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രശാന്ത് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Leave a Comment