പ്രിത്വിരാജിനു സെഞ്ച്വറി – കര്‍ണന്‍ പ്രിത്വിയുടെ നൂറാമത്തെ ചിത്രം

അഭിനയ ജീവിതത്തില്‍ മറ്റൊരു നാഴികകല്ല് മറികടക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിലെ യുവ നടന്‍ പ്രിത്വിരാജ്. നായകനായും, വില്ലനായും, അഭിനയത്തില്‍ വേറിട്ട പല മുഖങ്ങള്‍ കാഴ്ചവെച്ച പ്രിത്വി ഇപ്പോള്‍ ആകെ അഭിനയിച്ച ചിത്രങ്ങള്‍ നൂറിനടുത്ത് എത്തിയിരിക്കുകയാണ് .
ആര്‍.എസ് വിമല്‍ ഒരുക്കുന്ന ‘കര്‍ണ്ണന്‍’ ആയിരിക്കും പ്രിഥ്വിരാജിന്‍റെ നൂറാമത്തെ ചിത്രം !
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയായാല്‍ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇസ്ര,നവാഗതയായ റോഷ്‌നിയുടെ റൊമാന്റിക് എന്റര്‍ടെയിനര്‍ എന്നീ സിനിമകള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കും.99-ആമത്തെ ചിത്രം തമിഴിലാണ്. ഇതിന് ശേഷമാണ് നൂറാമത്തെ ചിത്രമായി കര്‍ണ്ണന്‍ എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പ്രിത്വി തമിഴിലും, ബോളിവുഡിലും തന്‍റെ കഴിവ് തെളിയിച്ച നടനാണ്‌ . മലയാളത്തിലെ ഏറ്റവും നിര്‍മ്മാണ ചിലവ് കൂടിയ ചിത്രമെന്ന ബഹുമതിയോടെയാകും ” കര്‍ണന്‍റെ ” ഷൂട്ടിംഗ് ആരംഭിക്കുക. അതുകൊണ്ട് തന്നെ പ്രിത്വിരാജിനു നൂറാമത്തെ ചിത്രം ഏറെ നിര്‍ണായകമായിരിക്കും .