റിലീസ് തീയതി പ്രഖ്യാപിച്ച് വിജയ് ദേവർകൊണ്ടയുടെ ലിഗർ.ഹിന്ദിയിൽ പ്രദർശനത്തിക്കുന്നത് സൽമാൻ ഖാൻ

തെലുങ്ക് സൂപ്പർ താരം വിജയ് ദേവർക്കൊണ്ടയെ നായകനാക്കി പുരിജഗനാഥ്‌ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ലിഗർ ദ ക്രോസ്സ് ബ്രീഡ് സെപ്റ്റംബർ 9ന് തിയേറ്ററുകളിലെത്തും. പുരിജഗനാഥ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം  നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രോഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ചാർമ്മി കൗർ ഹിറോദ്  യാഷ് ജോഹർ എന്നിവർ ചേർന്നാണ് . മണി ശർമ്മ യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ പാണ്ടെയാണ് .
തെലുങ്കിലും ഹിന്ദിയിലും സംയുക്തമായി ഒരുക്കിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വിതരണത്തിനെതിക്കുന്നത്  സൽമാൻ ഖാന്റെ സൽമാൻ ഖാൻ ഫിലിംസാണ്.
പോക്കിരി ബിസിനസ്മാൻ ഇഡരു അമ്മായിലത്തോ (റോമിയോ&ജൂലിയറ്റ്സ് ) തുടങ്ങി നിരവധി സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ പുരിജഗനാഥ്‌ വിജയ് ദേവർക്കൊണ്ടയ്ക്കൊപ്പം ഒന്നിക്കുമ്പോൾ വേൾഡ് ഫേമസ് ലവർ എന്ന  പരാജയ ചിത്രത്തിന് ശേഷമുള്ള ദേവർക്കൊണ്ടയുടെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത് .
images (32)
 റൊമാന്റിക്  സ്പോർട്സ് ഫിലിം ആയി ഒരുങ്ങുന്ന ചിത്രം പതിവ് ദേവർകൊണ്ട ശൈലിയിൽ നിന്നുമാറി ഒരു പക്കാ പുരിജഗന്നാഥ്‌ മാസ്സ് പടമായിരിക്കും എന്നാണ് വരുന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.തെലുങ്ക് ഹിന്ദി ഭാഷകൾക്ക് പുറമെ മലയാളം തമിഴ് കണ്ണട ഭാഷകളിലേക് മൊഴിമാറ്റി എത്തുന്ന ചിത്രത്തിനായി ആകാംഷയിലാണ് വിജയ് ദേവർക്കൊണ്ടയുടെ കേരളത്തിലെ ആരാധകരും.