റെക്കോർഡുകൾ തകർക്കാനായില്ല ; കമ്മട്ടിപ്പാടത്തിന് 2 ദിനത്തില്‍ ലഭിച്ചത് 2.4 കോടി

കമ്മട്ടിപ്പാടം നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാലും ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ വന്‍ കളക്ഷന്‍ സ്വന്തമാക്കാനായില്ല. ഇലക്ഷന്‍ റിസള്‍ട്ടും ഹര്‍ത്താലും മഴയുമാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷനെ ബാധിച്ചത്. ഒപ്പം ആരാധകര്‍ക്ക് ആദ്യ ദിനത്തില്‍ ആര്‍പ്പുവിളിക്കാനാകുന്ന ഒരു ചിത്രമാകില്ല രാജീവ് രവി ഒരുക്കുന്നതെന്ന നിഗമനവും ഇതിന് കാരണമായി.റെക്കോർഡുകൾ തകർക്കാനായില്ല ; കമ്മട്ടിപ്പാടത്തിന് 2 ദിനത്തില്‍ ലഭിച്ചത് 2.4 കോടി
ആദ്യദിനത്തില്‍ 1.25 കോടി കളക്ഷന്‍ സ്വന്തമാക്കിയ ഈ ദുല്‍ഖര്‍ ചിത്രം രണ്ടാം ദിനത്തില്‍ 1.15 കോടിയാണ് സ്വന്തമാക്കിയത്. എന്നാല്‍ മികച്ച അഭിപ്രായം സ്വന്തമാക്കുന്ന ചിത്രം വരും ദിവസങ്ങളില്‍ മുന്നേറുമെന്നാണ് പ്രതീക്ഷ. കൊച്ചിയുടെ നഗരമായുള്ള വളര്‍ച്ചയില്‍ അരികുകളിലേക്ക് പോയ ജീവിതങ്ങളുടെ റിയലിസ്റ്റിക്കായ ചിത്രീകരണമാണ് കമ്മട്ടിപ്പാടം എന്നാണ് പൊതു അവലോകനം.