വെള്ളിത്തിര പ്രോഡക്ഷൻസിന്റെ ഹ്രസ്വ ചിത്രം കാക്കയുടെ റിലീസിംഗ് തീയതി നാളെ ഒ ടി ടി പ്ലാറ്റഫോമായ നിസ്ട്രീമിലൂടെ പുറത്തു വിടും …

വലിയൊരു കൂട്ടായ്മയിൽ ഒരുങ്ങുന്ന ‘കാക്ക’ ഒ.ടി. ടി പ്ലാറ്റ്ഫോമായ നിസ്ട്രീമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ റിലീസിങ് തീയതി ഏപ്രിൽ 10നു നീറ്റ് സ്ട്രീമിലൂടെ പുറത്തുവിടും എന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്….

ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്റെ ഓഫീഷ്യൽ ഫെയ്സ്ബുക്ക്‌ പേജിലൂടെ പുറത്തു വിട്ടിരുന്നു .ലക്ഷ്മിക സജീവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക്‌ മുൻതൂക്കമുള്ള സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണു കൈകാര്യം ചെയ്യുന്നത്‌.ചിത്രത്തിന്റെ സംവിധാനം,അഭിനയം,സാങ്കേതിക പ്രവർത്തനം തുടങ്ങിയ എല്ലാ മേഖലയിലും കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണു പ്രവർത്തിക്കുന്നത്‌.

വെള്ളിത്തിര പ്രോഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരുന്നത് അജു അജീഷ്‌ ആണ്.
അജു അജീഷ്‌,ഷിനോജ്‌ ഈനിക്കൽ,ഗോപിക കെ. ദാസ് എന്നിവർ ചേർന്ന് കഥ,തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ടോണി ലോയിഡ് അരൂജ യാണ്. . അനീഷ് കൊല്ലോളിയുടെ വരികൾക്ക് പ്രദീപ് ബാബു സംഗീതം നൽകുന്നു. അബിൻ സാഗറാണ് ചിത്രത്തിലെ പാശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.

കാക്ക എന്ന സിനിമയിലെ മനോഹരമായ ഗാനം കാണാം..

ക്രിയേറ്റീവ്‌ ഹെഡ്‌ അൽത്താഫ്‌.പിടി, ഗായിക ജീനു നസീർ,നിശ്ചചല ഛായാഗ്രഹണം അനുലാൽ.വി.വി,യൂനുസ് ഡാക്സോ,പി.ആർ.ഒ ഷെജിൻ ആലപ്പുഴ,പ്രൊഡക്ഷൻ കണ്ട്രോളർ ഉണ്ണി കൃഷ്ണൻ കെ.പി.ഫിനാൻസ്‌ മാനേജർ നിഷ നിയാസ്‌,കലാ സംവിധാനം സുബൈർ പാങ്ങ്‌,ചമയം ജോഷി ജോസ്‌ ,വിജേഷ്‌ കൃഷ്ണൻ പോസ്റ്റർ ഡിസൈൻ ഗോകുൽ.എ.ഗോപിനാഥൻ

വെള്ളിത്തിര കൂട്ടായ്മയിൽ ഒരുങ്ങുന്ന കാക്കയ്ക്ക് സൗത്തിന്ത്യൻ ഫിലിംസിന്റെ ആശംസകൾ..

Leave a Comment