‘മാമാ ചായേല്‍ ഉറുമ്പ്…’ ജോജു ജോര്‍ജ്ജ് നായകനാകുന്ന ബഹുഭാഷാ ചിത്രം ‘പീസ്’ ; ഒഫീഷ്യല്‍ ഗാനം കാണാം

ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പീസ്’. ചിത്രത്തിന്റെ ഒഫിഷ്യല്‍ ഗാനം പുറത്തുവിട്ടു. മാമ ചായോല്‍ ഉറുമ്പ് എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജുബൈര്‍ മുഹമ്മദ് ആണ്. ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് സന്‍ഫീര്‍ ആണ്. ഷഹബാസ് അമന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘പീസി’ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ച് മോഹന്‍ലാല്‍, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ നിര്‍വ്വഹിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പീസ്’ ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സന്‍ഫീറാണ്. ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷമീര്‍ ജിബ്രാന്‍ ആണ്. ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

തിരക്കഥ, സംഭാഷണം സഫര്‍ സനലും രമേഷ് ഗിരിജയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീത സംവിധാനം. ചിത്രത്തിനായി അന്‍വര്‍ അലി, സന്‍ഫീര്‍, വിനായക് ശശികുമാര്‍ എന്നിവര്‍ ഗാനരചന നടത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ഷഹബാസ്, അമന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Leave a Comment