ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘അന്താക്ഷരി’. വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.
ശബരീഷ് വര്‍മ്മ, സുധി കോപ്പ, സൈജു കുറുപ്പ്, ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുല്‍ത്താന്‍ ബ്രദേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബബ്ലു അജുവാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അംകിത് മേനോന്‍ ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് ജോണ്‍ കുട്ടിയാണ് നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍ അല്‍ ജസീം അബ്ദുള്‍ ജബ്ബാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍, കലാസംവിധാനം സാബു മോഹന്‍, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍.
മേക്കപ്പ് സുധീര്‍ സുരേന്ദ്രന്‍, സ്റ്റില്‍സ് ഫിറോഷ് കെ ജയേഷ്, ഡിസൈന്‍ അജിപ്പന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, അസോസിയേറ്റ് ഡയറക്ടര്‍ റെജിവന്‍ എ, റെനിറ്റ് രാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സെക്കന്റ് യൂണിറ്റ് ക്യാമറ നീരജ് രവി.
സൗണ്ട് ഡിസൈനിംഗ് അരുണ്‍ എസ് മണി, ഓഡിയോഗ്രാഫി വിഷ്ണു സുജാതന്‍, ആക്ഷന്‍ വിക്കി മാസ്റ്റര്‍, അഡീഷണല്‍ റൈറ്റേഴ്‌സ് സാന്‍ജോ ജോസഫ്, രഞ്ജിത് വര്‍മ്മ, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഹരി ആനന്ദ്, വിഎഫ്എക്സ് പ്രോമിസ്. പിആര്‍ഒ ശബരി.