നിയമ സഭയിലേക്ക് മത്സരിക്കില്ലെന്ന് ചലച്ചിത്ര താരം ജഗദീഷ് പറഞ്ഞ വീഡിയോ വൈറലാകുന്നു .

കേരള ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ മത്സരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പാണ് ഇനി വരാനിരിക്കുന്നത് . അതില്‍ പ്രമുഖനായ ജഗദീഷ് മത്സരിക്കുന്നത് പത്തനാപുരം മണ്ഡലത്തിലാണ് . രാഷ്ട്രീയ പ്രവേശനത്തിനു ജഗദീഷ് മുന്‍പും ശ്രമം നടത്തിയിരുന്നു , എന്നാല്‍ ഒരിക്കല്‍ കൈരളി ടിവി യില്‍ നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരിക്കലും നിയമ സഭയിലേക്ക് മത്സരിക്കില്ലെന്നും , ഇത് റെക്കോര്ഡ് ചെയ്ത് സൂക്ഷിക്കമെന്നും  ജഗദീഷ് പറഞ്ഞിരുന്നു . ഈ വാചകങ്ങള്‍ പറയുന്ന വീഡിയോ ആണ് ജഗദീഷിനിപ്പോള്‍ വിനയായിരിക്കുന്നത് . എല്‍ ഡി എഫിലാണ് താരതമ്യേന അഴിമതി കുറവെന്നും അദ്ദേഹം  പറയുകയുണ്ടായി ,എന്നാല്‍ ഇത്തവണ നിയമ സഭയിലേക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ജഗദീഷ് മത്സരിക്കുന്നത് . ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ചാനലുകാര്‍ അത് റെക്കോര്ഡ് ചെയ്ത് സൂക്ഷിച്ചതും, അവസരം കിട്ടിയപ്പോള്‍ പുറത്ത് വിട്ടതുമാണ് പോല്ലാപ്പായത് . വീഡിയോ ഒന്ന് കണ്ടു നോക്കൂ .