തുടര്‍ച്ചയായ വിജയത്തിന്‍റെ മധുരം ആഘോഷിക്കുന്ന നിവിന്‍ പോളിക്ക് സന്തോഷിക്കാം “ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം” ഒരു മികച്ച സിനിമ തന്നെയാണ്.
എന്തുകൊണ്ടും ഏതൊരു പ്രേക്ഷകനും കുടുംബവുമായി കാണാവുന്ന ഒരു മികച്ച കുടുംബ ചിത്രം.പ്രണയത്തിന്‍റെയും യുവത്വത്തിന്‍റെയും സൗഹൃദതിന്‍റെയും പ്രതികാരത്തിന്‍റെയും കഥ പറഞ്ഞ സംവിധായകന്‍ “വിനീത് ശ്രീനിവാസന്‍” കുടുംബ പ്രേക്ഷകരുടെ മനസ്സും തനിക്ക് ഭംഗിയായി ചിത്രീകരിക്കാന്‍ കഴിയുംമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഗൾഫിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ജേക്കബ് എന്ന ഗൃഹനാഥന്റെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഏറെ സ്വപ്നങ്ങളുമായി, കുടുംബസമ്മേതം ആഢംബരജീവിതം നയിച്ച ജേക്കബിന്, തൊഴിൽ സംബന്ധമായി നേരിട്ട വലിയൊരു പ്രശ്നത്തിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.ആസ്വാദ്യകരമായ ആദ്യ പകുതിയും,മികച്ച രണ്ടാം പകുതിയും ബോര്‍ അടിക്കാതെ കണ്ടിരിക്കാന്‍ പറ്റിയ ഒരു ചിത്രമാക്കി മാറ്റാന്‍ വിനീത് ശ്രീനിവാസന് സാധിച്ചു.
ജെറി എന്ന നായക കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുന്നു, മിടുക്കി എന്ന ടെലിവിഷന്‍ രയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ “റീബ മോണിക്ക ജോൺ” ആണ് ചിപ്പി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്മി രാമകൃഷ്ണന്‍ നായകന്‍റെ അമ്മ വേഷം ഷേര്‍ളിയുടെ കഥാപാത്രം തന്‍റെ കയ്യില്‍ സുരക്ഷിതം ആക്കുമ്പോള്‍,ജെറിയുടെ സഹോദരി അമ്മു എന്ന കഥാപാത്രത്തെ “ഐമ സെബാസ്റ്റ്യൻ” നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു.ജേക്കബിന്റെ രണ്ടാമതെ മകൻ എബിയെ “ശ്രീനാഥഭാസിയും”, ജേക്കബിന്റെ ഇളയ മകനായ ക്രിസ് എന്ന കഥാപാത്രത്തെ “സ്രൈസൺ” എന്ന ബാലതാരവും അവതരിപ്പിച്ചു.
വീണ്ടും ദൃശ്യമികവിലൂടെ “ജോമോന്‍ ടി ജോണ്‍” മാജിക്കിലൂടെ വിരിഞ്ഞ ഫ്രെയിമുകള്‍ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി.സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് “ഷാന്‍റഹ്മാനാണ്” ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ബിഗ് ബാങ്ങ് എന്റർറ്റൈന്മെന്റ്സിന്റെ ബാനറിൽ നോബിൾ ബാബു തോമസാണ് ചിത്രം നിർമ്മിച്ചത്.
പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച ഈ ചിത്രം കുടുംബ ബന്ധത്തിന്‍റെ പ്രാധാന്യവും സ്നേഹവും വ്യത്യസ്തമായി ചിത്രീകരിച്ചിരിക്കുന്നു.അതുകൊണ്ട് തന്നെ കുടുംബ സമേധം ആസ്വാത്യകരമായി കാണാവുന്ന ഒരു മികച്ച ഫാമിലി എന്റർറ്റൈനറാണ് “ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം”.വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രവര്‍ത്തിച്ച മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും “southindianfilms.net” എല്ലാ വിധ ആശംസകളും നേരുന്നു.