പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ജനുവരി 21ന് തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.
”ഹൃദയം ജനുവരി 21ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ ചിത്രം 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒറു പോസ്റ്റ്. വിനീത് അറിയിച്ചു. കൊവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്, ടോവിനോ തോമസിന്റെ നാരദന്‍ എന്നീ ചിത്രങ്ങള്‍ മാറ്റിവെച്ചിരുന്നു.
ഹൃദയം എന്ന ചിത്രത്തിലെ ദര്‍ശന എന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ഹിറ്റായിരുന്നു. കൂടാതെ ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ കയ്യടി നേടിയിരുന്നു. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനര്‍ ആയിരുന്ന മെരിലാന്‍ഡ് സിനിമാസ് 42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.