ഹൃദയം ചിത്രത്തിലെ ‘ഒണക്ക മുന്തിരി’ ഗാനം ഏറ്റെടുത്ത് ആരാധകര്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. ഒണക്ക മുന്തിരി എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ വിനീതാണ്. ദിവ്യയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടത്. ഈ ഗാനത്തിന് ഈണം പകര്‍ന്നത് ഹിഷാം അബ്ദുള്‍ വഹാബും ഇതിനു വരികള്‍ രചിച്ചത് വിനീത് ശ്രീനിവാസ് ആണ്.

ചിത്രത്തിലെ ദര്‍ശന എന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ഹിറ്റായിരുന്നു. കൂടാതെ ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ കയ്യടി നേടിയിരുന്നു. ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.

അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനര്‍ ആയിരുന്ന മെരിലാന്‍ഡ് സിനിമാസ് 42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

Leave a Comment