61 ന്റെ നിറവിൽ മലയാള സിനിമയുടെ താര സൂര്യൻ…

നാല് പതിറ്റാണ്ടുകളായി മലയാളികൾ സ്വന്തം ഹൃദയത്തിത്തിലേറ്റിയ നടന വിസ്മയം ആണ് ശ്രീ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ ഒരു വില്ലൻ ചിരിയുമായി 1980 ഇൽ വെള്ളിത്തിരയിലേയ്ക്കെത്തിയ മോഹൻലാൽ പിന്നീട് വില്ലനായും, നായകനും മലയാളികളെ വിസ്മയിപ്പിച്ചു. 40വർഷങ്ങൾക്കിപ്പുറം ദൃശ്യം 2 വരെ എത്തി നിൽക്കുമ്പോൾ ഏത് തരത്തിൽ നോക്കിയാലും മലയാളികളെ ഇത്ര കണ്ട് ആകർഷിച്ചതും വ്യത്യസ്തനുമായ ഒരു സിനിമാതാരം വേറെയില്ല . കാരണം നടനായും, നിർമ്മതാവയും, ഗായകനായും ഇപ്പോഴിതാ ബറോസ് എന്നാ ചിത്രത്തിലൂടെ സംവിധായകന്റെ വേഷത്തിലേക്കും ചുവടു വയ്ക്കുമ്പോൾ ലാലേട്ടൻ എന്ന പേര് മലയാളികൾക്കിടയിൽ ഉണ്ടാക്കിയ ഓളം തീരെ ചെറുതല്ല. അത് പലർക്കും കൈയെത്തി പിടിക്കാവുന്നതിലും ഉയരത്തിൽ ആയി .18 ആം വയസിൽ സിനിമയിലേത്തി ഇന്ന് 61-ന്റെ നിറവിൽ എത്തി നിൽക്കുമ്പോൾ മികച്ച നാടനുള്ള 2 ദേശീയ അവാർഡുകളും (വനപ്രസ്തം, ഭരതം) സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് 9തവണയും കരസ്തമാക്കിയിട്ടുണ്ട്.


മലയാളത്തിനു പുറമെ തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ എന്നി ഭാഷകളിലായി 346 ഇൽ അധികം ചിത്രങ്ങൾ പിന്നിടുന്ന ഇന്ത്യൻ സിനിമയുടെ വിസ്മയമായ മോഹൻലാലിനെ രാജ്യം പത്മശ്രീ, പത്മവിബൂഷൻ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ വലിയ പദവികൾ നൽകിയാണ് ആദരിച്ചത്.
പ്രേക്ഷകനെ പോലെ തന്നെ നിരവധി സെലിബ്രെറ്റി ആരാധകരുമുള്ള ലാലേട്ടന മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ,ടോവിനോ തോമസ്,അജു വർഗീസ്,തുടങ്ങി നിരവധി താരങ്ങളാണ് നേരത്തെ തന്നെ തങ്ങളുടെ ഇഷ്ട താരത്തിനു പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്…


 ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുന്ന കാര്യത്തിൽ മലയാളത്തിലെ പ്രൈം ചാനലുകളും തീരെ മോശമല്ല..ലാലേട്ടന്റെ പിറന്നാൾ പ്രമാണിച്ചു മലയാളത്തിലെ 7 ഓളം ചാനലുകളിൽ നാളെ 25 ഇൽ പരം മോഹൻലാൽ സിനിമകളുമായി മോഹൻലാൽ വസന്തം തീർക്കാനൊരുങ്ങുകയാണ്.. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആമസോൺ പ്രൈം എന്ന ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി മികച്ച പ്രതികരണവുമായി ലോകം മുഴുവൻ ശ്രദ്ധയാർജിച്ച ദൃശ്യം 2 വും നാളെ 7മണിക്ക് ഏഷ്യാനെറ്റിലൂടെ മലയാളികൾക്ക് മുന്നിലെത്തുമ്പോൾ ഏറ്റവും വലിയ ടി ആർ പി റെക്കോർഡ് തന്നെ ആകും എന്നാണ് വിലയിരുത്തുന്നത്.. അതുപോലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷനും *( AKMFCWA )* കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള ആഘോഷങ്ങൾക്ക് പുറമെ ചില വെർച്വൽ ആഘോഷങ്ങൾക്കും,അതുപോലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും പദ്ധതിയിട്ടിരിക്കുകയാണ്

Leave a Comment