ഗ്ലാമര്‍ ലുക്കില്‍ നൃത്തംവെച്ച് തമന്ന ഭാട്ടിയ , ട്രെന്‍ഡിങ് ആയി ‘ഘാനി’യിലെ ഗാനം, വീഡിയോ കാണാം

‘പുഷ്പ: ദ റൈസിന്റെ’ കിടിലന്‍ നൃത്ത ഗാനത്തിലൂടെ നടി സാമന്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഊ അന്താവാ, ഊ ഊ അന്തവാ… ഗാനത്തിലെ ഹോട്ട് ലുക്കില്‍ സാമന്തയെ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഗാനത്തിന്റെ മ്യൂസിക് വീഡിയോ ഡിസംബറില്‍ 100 ദശലക്ഷം വ്യൂസ് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയും തന്റെ ഗ്ലാമര്‍ നൃത്തവുമായി ട്രെന്‍ഡിങ് ആവുകയാണ്.

ഘാനി എന്ന തെലുങ്കു ചിത്രത്തിന് വേണ്ടിയാണ് തമന്ന ഹോട്ട് ലുക്കില്‍ എത്തിയിരിക്കുന്നത്. കൊടുത്തെ. . എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അതില്‍ തമന്നയുടെ നൃത്തവും അതിന്റെ മേക്കിങ് വീഡിയോ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗാനം ഇതിനോടകം ഇരുപതു ലക്ഷത്തോളം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഹാരിക നാരായണ്‍ ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ് ആണ്. രംജോഗയ്യ ശാസ്ത്രി ആണ് ഈ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത താരം വരുണ്‍ തേജ് നായകനായി എത്തുന്ന ഈ ചിത്രം ബോക്‌സിങ് അടിസ്ഥാനമാക്കി ഒരുക്കിയ ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ആണ്. ജഗപതി ബാബു, സെയീ മഞ്ജരേക്കര്‍, സുനില്‍ ഷെട്ടി, ഉപേന്ദ്ര, നവീന്‍ ചന്ദ്ര, നദിയ, നരേഷ്, തനിക്കെല്ലാ ഭരണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിരണ്‍ കൊറപറ്റിയാണ് ചിത്രത്തിന്റെ രചനയും സംവിധാനംവും നിര്‍വഹിച്ചിരിക്കുന്നത്. റിനൈസ്സന്‍സ് പിക്‌ചേഴ്‌സ്, അല്ലു ബോബി കമ്പനി എന്നിവയുടെ ബാനറില്‍ സിദ്ധു മുദ്ദ, അല്ലു ബോബി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മാര്‍ത്താണ്ട് കെ വെങ്കടേഷ് ആണ്.

Leave a Comment