രാജ്യത്ത് ഒമിക്രോണ്‍ വര്‍ധനവിനെ തുടര്‍ന്ന് പുതുവത്സര ദിനം അടുത്ത് വരുന്നതുകൊണ്ടും നിയന്ത്രണങ്ങള്‍ ഏറെ കടുപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെയാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യു. നിയന്ദ്രണം കടുപ്പിച്ചതിനെ തുടര്‍ന്ന് ഇനി സെക്കന്റ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും കര്‍ശനമായി നിയന്ത്രിക്കും. കടകള്‍ രാത്രി പത്തിന് അടയ്ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ വാഹന പരിശോധനയും ഈ സമയങ്ങളില്‍ ഉണ്ടാകും. കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കേരളം രാത്രികാല നിയന്ത്രണം കൊണ്ടുവരുന്നത്. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.