44 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ തുടർഭരണം നേടി ചരിത്രം തിരുത്തി കുറിച്ച് വീണ്ടും അധികാരത്തിലെത്തി യിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. എന്നാൽ ചരിത്രത്തിൽ ഇടം നേടിയ ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർക്ക് മാത്രമല്ല സിനിമക്കാർക്കും അഭിമാനിക്കാൻ വകുപ്പുണ്ട്.മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരന്മാരായ ചില തരങ്ങളും ഇത്തവണ ചേരി തിരിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കാൻ സജീവമായി ഉണ്ടായിരുന്നു…
മലയാള സിനിമയിൽ നിന്നും ഒരു പുതിയ ചരിത്രത്തിനു തുടക്കമിട്ട ഈ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി, കെ.ബി ഗണേഷ് കുമാർ, ദർമജൻ, എം.മുകേഷ്, വീണ നായർ, കൃഷ്ണകുമാർ, മാണി സി കാപ്പൻ, വിവേക് ഗോപൻ തുടങ്ങി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് മത്സരിച്ചത്. മത്സരിച്ച താരങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനും അഭിനന്ദനവുമായി നിരവധി തരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചത്.
ധർമ്മജൻ ബോൾഗാട്ടി
തന്റെ കോൺഗ്രസ് ആഭിമുഖ്യം പല കുറി വ്യക്തമാക്കിയ ആളാണ് ഹാസ്യ ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടി.കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജക മണ്ഡലത്തിൽ നിന്നും യു ഡി എഫ് നായി ജനവിധി തേടിയ താരം ആദ്യ റൗണ്ടുകളിൽ ലീഡ് നേടി എങ്കിലും എൽ ഡി എഫ് ന്റെ യുവ മുഖം ആയ സച്ചിൻ ദേവിനോട് പരാജയപ്പെടുകയായിരുന്നു.ലിബിൻ ഭാസ്കർ ആണ് മണ്ഡലത്തിൽ എൻ ഡി എ ക്കായി മത്സരിച്ചത്.
തിരഞ്ഞെടുപ്പിന് മുൻപേ ട്രോളുകളിൽ നിറഞ്ഞ താരത്തെ ഫലപ്രഖ്യാപനത്തിന് ശേഷവും ട്രോളന്മാർ ട്രോളി ആഘോഷമാക്കുകയാണ്.
കെ. ബി ഗണേഷ് കുമാർ
കെ ബാലകൃഷ്ണ പിള്ളയുടെ മകനായി രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച ഗണേഷ് കുമാർ കേരള രാഷ്ട്രീയത്തിൽ പുത്തൻ മുഖമല്ല,2001 ഇൽ ആദ്യമായി പത്തനപുരത്തു നിന്നും ജനാവിധി തേടിയ ഗണേഷ് കുമാർ മുൻ ഗതാഗത മന്ത്രി കൂടിയാണ്.5 ഓളം തിരഞ്ഞെടുപ്പിന്റെ പാരമ്പര്യമുള്ള കെബി ഗണേഷ് കുമാർ ഇത്തവണ യു ഡി എഫ് ന്റെ ജ്യോതികുമാർ ചാമകാലയെയും എൻ ഡി എ യുടെ ജിതിൻ ദേവിനെയും തോൽപ്പിച്ചാണ് ഒരിക്കൽ കൂടി നിയമസബയിലേക്കെത്തുന്നത്..
എം മുകേഷ്
കൊല്ലം മണ്ഡലത്തിൽ നിന്നും വീണ്ടും ഒരിക്കൽ കൂടി നിയമ സഭയിലേക്കെത്തുകയാണ് മലയാളികളുടെ പ്രിയ താരം മുകേഷ്. എൽ ഡി എഫി നു വേണ്ടി മത്സരിച്ച താരം യൂ ഡി എഫ് ന്റെ ബിന്ദു കൃഷ്ണയെയും എൻ ഡി എ സ്ഥാനാർഥി എം സുനിലിനെയും തോൽപ്പിച്ചാണ് വിജയിച്ചിരിക്കുന്നത്.
സുരേഷ് ഗോപി
മലയാള സിനിമയിൽ എക്കാലത്തെയും മികച്ച സൂപ്പർതാരങ്ങളുടെ നിരയിലാണ് സുരേഷ് ഗോപിയുടെ സ്ഥാനം
“തൃശൂർ ഞാനിങ്ങെടുക്കുവാ” എന്നാ ട്രോളന്മാർ ആഘോഷമാക്കിയ പതിവ് രീതിയിൽ പ്രവർത്തനം ആരംഭിച്ചു എൻ ഡി എ സർക്കാരിനായി വീണ്ടും ഒരിക്കൽ കൂടി ജനവിധി തേടിയ താരത്തിനു ലീഡ് നിലകൾ മാറി മറിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും 1000 ത്തോളം വോട്ട്കൾക്ക് എൽ ഡി എഫ് ന്റെ പി ബാലചന്ദ്രനോട് അടിയറവു പറയുവാനായിരിന്നു വിധി. പത്മജ വേണു ഗോപാലയിരുന്നു മണ്ഡലത്തിലെ യൂ ഡി എഫ് സ്ഥാനാർഥി.
കൃഷ്ണ കുമാർ
മലയാള സിനിമകളിലൂടെയും മിനി സ്ക്രീൻ പ്രേക്ഷകരിലൂടെയും മലയാളികൾക്ക് സുപരിചിതമായ മുഖമാണ് കൃഷ്ണകുമാർ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ കൃഷ്ണകുമാർ എൻ ഡി എ സ്ഥാനാർഥി ആയാണ് തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ ജനവിധി തേടിയത്. തന്റെ പ്രസംഗങ്ങളിലൂടെ എന്നും വിവാദങ്ങളുടെയും, ട്രോളന്മാരുടെയും ഇഷ്ടതാരമായ കൃഷ്ണ കുമാറും സുരേഷ് ഗോപിയെ പോലെ പരാജയ പെടുകയാണ് ഉണ്ടായത്. എൽ ഡി എഫ് സ്ഥാനാർഥി ആന്റണി രാജു വിജയിച്ച മണ്ഡലത്തിൽ വി എസ് ശിവകുമാർ ആയിരുന്നു യു ഡി എഫ് സ്ഥാനാർഥി.
വീണ എസ് നായർ
ആക്കാമ്മ സ്റ്റാലിനും പത്രോംസും ഗാന്ധിയും തുടങ്ങിയ സീരിയലുകളിലൂടെയും മറ്റു ടെലിവിഷൻ പരുപാടികളിലൂടെയും മലയാളി പ്രേക്ഷകർക് പ്രിയങ്കരിയാണ് ഇത്തവണ വട്ടിയൂർക്കാവിൽ നിന്നും ജനവിധി തേടിയ യു ഡി എഫ് സ്ഥാനാർഥി വീണ എസ് നായർ. തിരഞ്ഞെടുപ്പിന് മുൻപേ സ്ഥാനർത്തിയുടെ പ്രചാരണ പോസ്റ്റർ ആക്രി കടയിൽ വിറ്റ വാർത്തകൾ ഒക്കെയായി വാർത്തകളിൽ നിറഞ്ഞ താരമായിരുന്നു വീണ എസ് നായർ. എന്നാൽ ഇത്തവണ വട്ടിയൂർക്കാവിലെ ജനം താരത്തെയും കൈവിടുകയാണുണ്ടായത്. എൽ ഡി എഫ് ന്റെ മേയർ ബ്രോ വി കെ പ്രശാന്ത് ആണ് താരത്തെ പരാജയപ്പെടുത്തിയത്. വി വി രാജേഷാണ് വട്ടിയൂർക്കാവിൽ മത്സരിച്ച എൻ ഡി എ സ്ഥാനാർഥി. കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വീണ എസ് നായർ വഞ്ചിയൂർ കോടതിയിൽ അഭിഭാഷക കൂടെയാണ്.
മാണി സി കാപ്പൻ
നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നി മേഖലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് മാണി സി കാപ്പൻ. പാലയിൽ നിന്നും ജന വിധി തേടിയ താരം എൽ ഡി എഫ് ന്റെ ജോസ് കെ മാണിയെയും, എൻ ഡി എ യുടെ പ്രമീള ദേവിയെയും തോൽപ്പിച്ചാണ് നിയമസഭയിലേക്കെത്തുന്നത്.
ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തോടെയാണ് എൽ ഡി എഫ് ന്റെ കൂടെ ഉണ്ടായ കാപ്പൻ മറുകണ്ടം ചാടി യു ഡി എഫ് ൽ എത്തുന്നത് കഴിഞ്ഞ തവണ എൽ ഡി എഫ് കുപ്പായത്തിൽ ജോസ് കെ മാണിയെ അടിയറവു പറയിച്ച കാപ്പൻ ഇത്തവണ യു ഡി എഫ് നൊപ്പമാണ് ജോസ് കെ മാണിയെ തോൽപ്പിച്ചത്.
വിവേക് ഗോപൻ
ചുരുങ്ങിയ കാലത്തിനിടക്ക് എൻ ഡി എ മുന്നണിയിലേക്ക് എത്തിയ സീരിയൽ താരമാണ് കൊല്ലം ചവറ നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ എൻ ഡി എ സ്ഥാനാർഥി വിവേക് ഗോപൻ.എൽ ഡി എഫ് സ്ഥാനാർഥി സുജിത് വിജയൻ വിജയിച്ച മണ്ഡലത്തിൽ ഷിബു ബേബി ജോൺ ആണ് യൂ ഡി എഫ് സ്ഥാനാർഥി…