ഫഹധ് ഫാസില്‍ തമിഴിലേക്ക് – Malayalam star Fahadh Faasil to make his Tamil debut with Sivakarthikeyans film

ഏറെ നാളുകള്‍ക്ക് ശേഷം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ ഫഹധ് ഫാസില്‍ തമിഴ് സിനിമ  രംഗത്തേക്കും ചുവടു വെയ്ക്കാനൊരുങ്ങുകയാണ്.

thani-oruvan

തനി ഒരുവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ രാജയുടെ ചിത്രതിലൂടെയാകും ഫഹധ് തമിഴകത്ത് എത്തുന്നത് , ആര്‍ ഡി രാജയും 24 എഎം സ്റ്റുഡിയോസും ചേര്‍ന്നു നിമിക്കുന്ന ചിത്രമാണ് മോഹന്‍ രാജ് അടുത്തതായി സംവിധാനം ചെയ്യാനൊരുങ്ങുന്നത് . തമിഴകത്തെ യുവ സൂപ്പര്‍ താരം ശിവ കാര്‍ത്തികേയനും, നയന്‍താരയുമാണ്  ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ എന്നാണ് വാര്‍ത്തകള്‍ . മോഹന്‍ രാജയുടെ അവസാന ചിത്രമായ തനി ഒരുവന്‍ ഏറെ തമിഴകത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ശിവ കാര്ത്തികേയന്റെ അവസാനമിറങ്ങിയ രജനി മുരുഗന്‍ ബോക്സ്‌ ഓഫീസില്‍ വന്‍ വിജയമായതിനാലും – ഇവര്‍ ഒരുമിക്കുന്ന ചിത്രത്തിനായി ആരാധകരും കാത്തിരിപ്പാണ് , എന്തായാലും ഫഹധിന്റെ ആദ്യത്തെ ചിത്രം തമിഴകത് വേണ്ട വിധം ശ്രദ്ധിക്കപെടുമെന്നു ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു .