2014-ല്‍ മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ നോര്‍ത്ത് 24 കാതത്തിനു ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ അനില്‍ രാധാകൃഷ്ണൻ മേനോനും വീണ്ടും ഒന്നിക്കുന്നു.
പുതിയ ചിത്രത്തിന്റെ കരാറില്‍ ഫഹദ് ഒപ്പുവച്ചതായി അനില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടുകൂടിയാണ് ചിത്രീകരണം തുടങ്ങുക. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.
‘നോര്‍ത്ത് 24 കാതം ബോക്സ് ഓഫീസില്‍ വന്‍ വിജയമായതിനു പുറമേ , ഫഹദിന്റെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. അന്‍വര്‍ റഷീദ് ചിത്രത്തിനായി കാത്തിരുന്ന ഫഹധ് അടുത്ത കാലത്തായി മറ്റു പ്രോജക്റ്റുകള്‍ ഏറ്റെടുത്തിരുന്നില്ല . എന്നാല്‍ അന്‍വര്‍ ചിത്രത്തിന് കാല താമസം നേരിട്ടതിനാലാണ് പുതിയ ചിത്രത്തിനു ഫഹധ് തയ്യാറായിരിക്കുന്നത് .