‘പുഷ്പ’യ്ക്കായി അഞ്ച് ഭാഷകളില്‍ സ്വന്തം ശബ്ദം നല്‍കി ഫഹദ് ; ‘ഒരു അസാമാന്യ നടനെന്ന്’ അല്ലു അര്‍ജുന്‍

ല്ലു അര്‍ജുന്റെ ബിഗ് ബജറ്റ് ചിത്രമാണ് ‘പുഷ്പ’. ഉള്‍വനങ്ങളില്‍ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥ പറയുന്ന ചിത്രത്തില്‍ മലയാള നടന്‍ ഫഹദ് ഫാസിലും എത്തുന്നുണ്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് താരം എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കില്‍ ഗംഭീരമേക്കോവറിലാണ് താരത്തെ കാണാനാകുക.

ഇപ്പോഴിതാ ‘പുഷ്പ’ സിനിമ പുറത്തിറങ്ങുന്ന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം തന്നെയാണ് ഫഹദ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം ചിത്രത്തിന്റെ പ്രമോഷനായി കേരളത്തില്‍ എത്തിയ അല്ലു അര്‍ജുന്‍ ആണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്.

ഫഹദ് ഒറു അസാമാന്യ നടനാണെന്നും പുഷ്പയില്‍ സാധാരണ വില്ലന്‍ വേഷമല്ല് ഫഹദ് ചെയ്തതെന്നും അല്ലു മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫഹദ് അഭിനയിച്ച മിക്ക സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദെന്നും ഡയലോഗുകള്‍ സ്വയം എഴുതി പഠിച്ച് പറയുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അല്ലു വ്യക്തമാക്കിയിരുന്നു.

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയാണ് അല്ലു ചിത്രത്തില്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്കുശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു താരങ്ങള്‍. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.

Leave a Comment