വേറിട്ട ഭാവത്തില്‍ ഫഹദ്, സംഗീതമൊരുക്കി എആര്‍ റഹ്‌മാന്‍ ; ‘മലയന്‍കുഞ്ഞിന്റെ’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ലയാളത്തില്‍ ഏറെ ആരാധകരുള്ള താരമായ ഫഹദ് ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മലയന്‍ കുഞ്ഞ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏറെയധികം വര്‍ധിപ്പിക്കുന്ന ഒരു ഗംഭീര ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലര്‍ ആണ് ഈ ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലറിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്.

ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്.

രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. ‘ട്രാന്‍സി’നു ശേഷം ഫഹദിന്റേതായി തിയേറ്ററുകളിലെത്തുന്ന മലയാള ചിത്രമാണിത്. തെലുങ്ക് അരങ്ങേറ്റ ചിത്രം പുഷ്പയാണ് ഫഹദിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിന് വന്‍ അഭിപ്രായമാണ് നേടുന്നത്.

വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ – ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബെന്നി കട്ടപ്പന, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും.

Leave a Comment