ഡാന്‍സ് നമ്പരുമായി സൂര്യ; വണ്‍ മില്യണ്‍ വ്യൂസും കടന്ന് ‘എതര്‍ക്കും തുനിന്തവനി’ലെ ഗാനം

സൂര്യ നായകനായെത്തിയ ജയ്ഭീം സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രവുമായി സൂര്യ വീണ്ടും എത്തുന്നു. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ പാണ്ടിരാജിന്റെ ‘എതര്‍ക്കും തുനിന്തവന്‍’ ആണ് ഏറ്റവും പുതിയ ചിത്രം. സൂര്യയുടെ കരിയറിലെ 40-ാം ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്.

ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ചിത്രത്തിലേതായി പുറത്തെത്തുന്ന മൂന്നാമത്തെ ഗാനമാണിത്. ‘സുമ്മാ സുര്‍ന്ന്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ശിവകാര്‍ത്തികേയന്റേതാണ്. ഡി ഇമ്മന്റെ സംഗീതത്തില്‍ ആലപിച്ചിരിക്കുന്നത് അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയുമാണ്. ഗാനം വണ്‍ മില്യണ്‍ വ്യൂസും കടന്ന് ഹിറ്റ് ആയി മാറിയിരിക്കുകയാണ്.

പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. ഛായാഗ്രഹണം ആര്‍ രത്‌നവേലു, സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവരാണഅ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂരറൈ പോട്ര്, ത സെ ജ്ഞാനവേലിന്റെ ജയ് ഭീം എന്നിവ സൂര്യയുടെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളാണ്.

Leave a Comment