‘ഭയത്തോടെ ജീവിക്കുന്നത് ഒരു ജീവിതമല്ല, ഇനി ഭയരഹിതനായി ജീവിക്കേണ്ട സമയം’ ; ദുല്‍ഖറിന്റെ ‘ഹേയ് സിനാമിക’ ആദ്യ ഗാനം എത്തുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ഹോയ് സിനാമിക. ബൃന്ദ ഗോപാല്‍ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ആദ്യ ഗാനം ജനുവരി 14ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അച്ചമില്ലൈ എന്ന ഗാനമാണ് 14ന് വരാനിരിക്കുന്നത്.

‘ഭയപ്പെട്ടു ജീവിക്കുന്നത് ഒരു ജീവിതമല്ല, ഇനി ഭയപ്പെടാതെ ജീവിക്കേണ്ട സമയമാണ്’ എന്ന ക്യാപ്ഷനോടെയാണ് ആദ്യ ഗാനം റിലീസ് ചെയ്യുന്ന കാര്യം ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. ഗാനത്തിനായി ആരാധകര്‍ കട്ട വെയിറ്റിംങിലാണ്.

https://www.instagram.com/p/CYnlQh4pAm6/?utm_source=ig_web_copy_link

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പല രൂപത്തിലും ഭാവത്തിലുമുള്ള ദുല്‍ഖറിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ കാണാം. യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രം 2022 ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തുമെന്നും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ അറിയിച്ചിരുന്നു. ചിത്രത്തില്‍ യാഴാന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ദുല്‍ഖറിന് നായികമാരായെത്തുന്നത് കാജല്‍ അഗര്‍വാളും, അദിതി റാവു ഹൈദരിയുമാണ്. ചെന്നൈയിലായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനാലാണ് ‘ഹേയ് സിനാമിക’ വൈകിയത്. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ’96’ ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന സിനിമയിലെ ഒരു ഗാനത്തില്‍ നിന്നുള്ളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കണ്‍മണിയിലെ നായകന്‍ ദുല്‍ഖറായിരുന്നു. കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്.

Leave a Comment