ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് ‘സല്യൂട്ട്’. ചിത്രം തിയറ്ററുകളിലേക്ക് ജനുവരി 14ന് എത്തുമെന്ന് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ അറിയിച്ചിരുന്നു. ‘സല്യൂട്ടി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റര്‍ ആണ് മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ദുല്‍ഖര്‍ വീണ്ടും പണി തുടങ്ങി’, ‘ഡിക്യു സാര്‍ വീണ്ടും ഫോണ്‍ വാങ്ങിയോ’, ‘തന്റെ ടൈംലൈനിലെ പോസ്റ്റ് കണ്ട മമ്മൂക്ക: ‘വെളച്ചില് എടുക്കരുത് കേട്ടോ’, ‘വെക്കെടാ ഫോണ്‍ താഴെ’, മമ്മൂക്കയുടെ ഫോണ്‍ കാണാനില്ല’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് കമന്റ് ബോക്സ് നിറയെ.
സാധാരണ ദുല്‍ഖറിന്റെ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായുള്ള പോസ്റ്ററുകളോ ട്രയിലറുകളോ ഒന്നും തന്നെ മമ്മൂട്ടി സ്വന്തം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറില്ല. കുറുപ്പ് സിനിമയുടെ ട്രയ്ലര്‍ മമ്മൂട്ടിയുടെ പേജിലൂടെ എത്തിയ്ത ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസ് ആയിരുന്നു. ഇതിനെ പറ്റി പല ട്രോളുകളും വന്നിരുന്നു. ട്രോളുകള്‍ വന്നത് ദുല്‍ഖര്‍ മമ്മൂക്ക അറിയാതെ ഫോണ്‍ എടുത്ത് ദുല്‍ഖര്‍ തന്നെ ട്രെയ്ലര് ഇട്ടതാണെന്നായിരുന്നു. എന്നാല്‍ ആ ട്രോളുകള്‍ സത്യമാണെന്ന് ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തു.
”എന്റെ സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ പൊതുവേ ഞാന്‍ ആരോടും പറയാറില്ല. സ്വയം ചെയ്യുകയാണ് പതിവ്. എന്നാല്‍ കുറുപ്പ് വലിയൊരു സിനിമയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ തിയറ്ററില്‍ റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം. അതുകൊണ്ടുതന്നെ കൂടെയുള്ള എല്ലാ ആളുകളോടും ട്രെയ്ലര് ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. വാപ്പയോടും പറഞ്ഞു. അങ്ങനെ ഫോണ്‍ എടുക്കുവാണേ എന്നു പറഞ്ഞ് ഞാന്‍ തന്നെയാണ് ട്രയ്ലര്‍ പോസ്റ്റ് ചെയ്തത്. ” എന്നായിരുന്നു ദുല്‍ഖര്‍ അന്ന് പറഞ്ഞത്.
<a href="http://<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F471799414310065&show_text=true&width=500" width="500" height="609" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"><iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F471799414310065&show_text=true&width=500″ width=”500″ height=”609″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>
അരവിന്ദ് കരുണാകരന് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ സല്യൂട്ടില്‍ എത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രത്തിന്റെ പ്രമേയം. വേഫയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിന്മ്മിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ദുല്‍ഖറിന്റെ നായികയായെത്തുന്നത്.