”അരവിന്ദ് കരുണാകരന്‍ മിഷനിലാണ്” ; ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14ന് ചിത്രം ഇന്ത്യയിലും പുറത്തുമുള്ള സ്‌ക്രീനുകളില്‍ എത്തും. ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്.

അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ സല്യൂട്ടില്‍ എത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രത്തിന്റെ പ്രമേയം. വേഫയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിന്‍മ്മിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ദുല്‍ഖറിന്റെ നായികയായെത്തുന്നത്.

മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. അസ്‌ലം പുരയില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ശ്രീകര്‍ പ്രസാദ് ആണ്.

മേക്കപ്പ് സജി കൊരട്ടി. വസ്ത്രാലങ്കാരം സുജിത് സുധാകരന്‍. ആര്‍ട്ട് സിറില്‍ കുരുവിള. സ്റ്റില്‍സ് രോഹിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. പിആര്‍ഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ സി രവി. അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍. ഫസ്റ്റ് എ ഡി അമര്‍ ഹാന്‍സ്പല്‍. അസിസ്റ്റന്റ് ഡയറക്ടര്‍സ് അലക്‌സ് ആയിരൂര്‍, ബിനു കെ നാരായണന്‍, സുബീഷ് സുരേന്ദ്രന്‍, രഞ്ജിത്ത് മഠത്തില്‍.

Leave a Comment