രജനികാന്തിന്‍റെ ജീവിത കഥ സിനിമയാകുന്നു … നായകൻ ദുല്ഖർ സൽമാൻ.

മോഹൻലാലിനെ നായകനാക്കി മുൻപ് എം ജി ആറിന്റെ ജീവിത കഥ വെള്ളിത്തിരയിലെത്തിച്ച ഇരുവർ സംവിധായകൻ മണി രത്നം തന്നെയാണ് രജനികാന്തിന്റെ ജീവിത കഥ പ്രമേയമാക്കിയ സിനിമയ്ക്കായി പദ്ധതി ഒരുക്കുന്നത്.എന്നാല്‍ ചിത്രത്തില്‍ ആര് നായകനാകും എന്നാണ് തമിഴ് സിനിമാ ലോകം ഉറ്റു നോക്കുന്നത്. തമിഴകത്ത് നിന്ന് ആര്‍ക്കാകും രജനിയായി തിളങ്ങാന്‍ കഴിയുക എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ നായക സ്ഥാനത്തേക്ക് ഒരു മലയാള നടനെയാകും മണി രത്നം പരീക്ഷിക്കുക എന്നാണ് അഭ്യൂഹങ്ങള്‍ .അങ്ങനെയെങ്കില്‍ ഇരുവരില്‍ മോഹന്‍ലാലിനു ലഭിച്ചത് പോലെ, ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകും ദുല്ഖരിനെയും കാത്തിരിക്കുന്നത് .മണി രത്നം സംവിധാനം ചെയ്ത ഓക്കേ കണ്മണി എന്ന ചിത്രത്തില്‍ ദുല്ഖര്‍ സല്‍മാനായിരുന്നു നായകന്‍. ഈ ചിത്രം തമിഴകത്ത് വന്‍ വിജയവും നേടിയിരുന്നു , തുടര്‍ന്ന് ദുല്ഖറിനെ തേടി ഒരുപാട് അവസരങ്ങള്‍ തമിഴില്‍ നിന്നും എത്തിയെങ്കില്‍ , യോജിച്ച കഥാപാത്രം ലഭിക്കാത്തതിനാല്‍ വേണ്ടെന്നു വെയ്ക്കുകയായിരുന്നു .
വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു തമിഴ് ചിത്രം കൂടി എത്തും എന്ന് പ്രതീക്ഷിക്കാം.