മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാൻ നടൻ, ഗായകൻ എന്നീ മേഖലകൾക്ക് പുറമേ നിർമ്മാണ രംഗത്തേക്ക് കൂടി ചുവട് വയ്ക്കുന്നു . പുതുമുഖ സംവിധായകന്‍ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയുന്നത് . ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.
തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ തന്നെയാണ് തന്‍റെ ആദ്യ സിനിമ നിർമ്മാണ സംരംഭത്തിന്റെ വിവരം അറിയിച്ചിരിക്കുന്നത്. ബാനറിന്‍റെ പേര് ഉടന്‍ അറിയിക്കുമെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മെയ് മാസത്തില്‍ തുടങ്ങും. ഈ മാസം ഏപ്രില്‍ 27നു മുന്‍പായി കാസ്റ്റിങ്ങ് കോളിനുള്ള എന്‍ട്രികള്‍ അയക്കണമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നതെന്ന് കാണിച്ചൊരു ഫേസ്ബുക്ക് പോസ്റ്ററും താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
2017 പുറത്തിറക്കിയ solo ക്ക് ശേഷം ദുൽഖർ നായകനാകുന്ന മലയാള സിനിമ ഒരു യമണ്ടൻ പ്രേമകഥ ഈ മാസം 25ന് തിയറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തുകയുമാണ്.