മുഴുനീള പോലീസ് കഥാപാത്രം ചെയ്യുകയെന്ന ദുൽഖർ സൽമാന്റെയും ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ട് പുതിയ റോഷൻ ആൻഡ്രൂസ് ദുൽഖർ ചിത്രം….

വരുന്നു ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിന്റെ മുഴുനീല പോലീസ് ചിത്രം..

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ. അൻവർ റഷീദിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയ സലാം ബുക്കാരി സംവിധാനം ചെയ്യാനിരുന്ന ഒരു മാസ് ആക്ഷൻ പോലീസ് ചിത്രം അനൗൺസ് ചെയ്ത് ഷൂട്ട്‌ തുടങ്ങുന്നതുനു ഏതാനും ദിവസങ്ങൾക്കു മുന്നേ ആ പ്രൊജക്റ്റ്‌ ചില കാരണങ്ങളാൽ ഉപേക്ഷിക്കുകയിരുന്നു ദുൽഖർ. അതിനു ശേഷം ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഈ ചിത്രത്തിലൂടെ സാധ്യമാവാൻ പോവുകയാണ്.

IMG_20210307_120657
ദുൽകർ സൽമാനും, റോഷൻ ആഡ്രൂസും ആദ്യമായി ഒന്നിക്കുന്ന പോലീസ് ചിത്രം ദുൽകർ സൽമാൻ തന്റെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.ബോബി &സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം വേഫയെർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്നത് ദുൽകർ സൽമാൻ തന്നെയാണ് . സന്തോഷ് നാരായണൻ സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്ര സംയോജനം കൈകാര്യം ചെയ്യുന്നത് അസ്‌ലം കെ പുരയിലാണ് ശ്രീകാർ പ്രസാദ് ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ നിർവഹിക്കും ദിലീപ് സുബ്രയ്യാനാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ഷൻ നിർവഹിക്കുന്നത് ഇനിയും പേരിട്ടില്ലാത്ത ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിന്റെ മറ്റു താരങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

പിടികിട്ടാപുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കുറുപ്പാണ് ദുല്കറിന്റേതായി ഇനി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ചിത്രം ഓണത്തിന് തിയേറ്ററുകളിലേതുമാണ് പ്രതീക്ഷിക്കുന്നത്