സോഷ്യൽ മീഡിയകളിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ ടീസർ . ചിത്രത്തിന്റെ കിടിലൻ ടീസർ കാണാം

ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് കഥാപാത്രമായെത്തുന്ന സല്യൂട് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കു വച്ചത്. ഇൻസ്‌പെക്ടർ അരവിന്ദ് എന്ന ഒരു പരുക്കൻ പോലീസ് ഓഫീസർ ആയി ദുൽഖർ എത്തുന്ന ചിത്രത്തിന്റെ ടീസറിൽ കലാപകാരികൾക്കു മുൻപിൽ മാസ്സ് ഗെറ്റപ്പിൽ കാക്കി അണിഞ്ഞു ഇറങ്ങുന്ന ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖറിനെയാണ് കാണുവാൻ സാധിക്കുന്നത്.ടീസർ പുറത്തിറക്കി 18 മണിക്കൂറുകൾ പിന്നിടുമ്പോൾ 1 .3 മില്യണിലധികം കാഴ്ചക്കാരും 144 k ലൈക്കുകളും നേടി യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാമതാണ് ചിത്രത്തിന്റെ ടീസറിപ്പോൾ .

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ. അൻവർ റഷീദിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയ സലാം ബുക്കാരി സംവിധാനം ചെയ്യാനിരുന്ന ഒരു മാസ് ആക്ഷൻ പോലീസ് ചിത്രം അനൗൺസ് ചെയ്ത് ഷൂട്ട്‌ തുടങ്ങുന്നതുനു ഏതാനും ദിവസങ്ങൾക്കു മുന്നേ ആ പ്രൊജക്റ്റ്‌ ചില കാരണങ്ങളാൽ ദുൽഖർ തന്നെ ഉപേക്ഷിക്കുകയിരുന്നു . അതിനു ശേഷം ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും, അതുപോലെ പുതുതലമുറയുടെ ഇഷ്ട്ട താരമായ ദുൽകറിനെ ഇങ്ങനെയൊരു മുഴു നീള പോലീസ് കഥാപാത്രമായി കാണാനുള്ള ഈ ആരാധകരുടെ ആഗ്രഹം കൂടി ആണ് ഈ ചിത്രത്തിലൂടെ സാധ്യമാവാൻ പോവുന്നത്.

ആദ്യമായി ദുൽഖർ സൽമാനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് ഡയറക്റ്റർ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് ചിത്രമാണ് സല്യൂട് . വൺ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ബോബി &സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം വേഫയെർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്നത് ദുൽകർ സൽമാൻ തന്നെയാണ് .
നടിയും ബോളിവുഡ് മോഡലുമായ ഡയാന പെൻട്രി നായികയായെത്തുന്ന ചിത്രത്തിൽ സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ,ലക്ഷ്മി ഗോപാലസ്വാമി,ഗണപതി,അലൻസിയര് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.


സന്തോഷ് നാരായണൻ സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്ര സംയോജനം കൈകാര്യം ചെയ്യുന്നത് അസ്‌ലം കെ പുരയിലാണ് ശ്രീകാർ പ്രസാദ് ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ നിർവഹിക്കും ദിലീപ് സുബ്രയ്യാനാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ഷൻ നിർവഹിക്കുന്നത്. ചിത്രത്തിന്റേതായി ദുൽഖർ സൽമാൻ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിച്ചത്. തിരുവനന്തപുരം,കൊല്ലം കാസർഗോഡ്,ഡൽഹി എന്നി പ്രധാന ലൊക്കേഷനുകളിൽ ചിത്രീകരീകരിക്കുന്ന ചിത്രം ഈ വര്ഷം അവസാനത്തോടെ തിയേറ്ററുകളിലേക്കെത്തും ..

Leave a Comment